വിദേശികളായ സര്‍ക്കാര്‍ ജീവനക്കാരുടെ വേതനത്തില്‍ 10 ശതമാനം വര്‍ധനവ്; ചരിത്രപരമായ തീരുമാനവുമായി ഷാര്‍ജ ഭരണാധികാരി

Sharjah ruler,salary hike,non-Emirati employees,police officers

ഷാര്‍ജ: വിദേശികളായ സര്‍ക്കാര്‍ ജീവനക്കാരുടെ വേതനത്തില്‍ 10 ശതമാനം വര്‍ധനവ് നടപ്പാക്കാന്‍ തീരുമാനം. ഷാര്‍ജ ഭരണക്കൂടമാണ് ചരിത്രപരമായ തീരുമാനം എടുത്ത് മാതൃകയായത്. ഈ തീരുമാനത്തില്‍ ഇന്ത്യക്കാര്‍ അടക്കമുള്ള ആയിരക്കണക്കിന് പേര്‍ക്കാണ് ഉപകാരപ്രദമാകുന്നത്.

ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ ശമ്പളം നല്‍കാനാണ് തീരുമാനം. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

2018 തുടക്കം മുതല്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പഴം വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഡോ. ഷൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദിന്റെ വീഡിയോ സന്ദേശത്തില്‍ പറയുന്നു. ആദ്യം സ്വദേശി ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു. ഇതിന് പിന്നാലെയാണ് വിദേശികള്‍ക്കും ശമ്പളം വര്‍ദ്ധിപ്പിച്ചത്. ഷാര്‍ജ പൊലീസിലെ ഉദ്ദ്യോഗസ്ഥര്‍ക്കും 10 ശതമാനം ശമ്പളവര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)