കനത്ത വില്‍പ്പന സമ്മര്‍ദ്ദം അതിജീവിക്കാനായില്ല; ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

loss,share market,business,India

മുംബൈ: ഇന്ത്യന്‍ ഓബരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. അവസാന മണിക്കൂറിലെ കനത്ത വില്‍പന സമ്മര്‍ദ്ദത്തില്‍ ഓഹരി വിപണി നഷ്ടത്തിലായി. നിഫ്റ്റി 11,700ന് താഴെപ്പോയി. ബാങ്കിങ്, ഊര്‍ജം, ഇന്‍ഫ്ര, ഐടി, ഫാര്‍മ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.

സെന്‍സെക്‌സ് 173.70 പോയന്റ് താഴ്ന്ന് 38722.93ലും നിഫ്റ്റി 46.60 പോയന്റ് നഷ്ടത്തില്‍ 11691.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1275 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1415 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

യുപിഎല്‍, ബജാജ് ഫിനാന്‍സ്, എസ്ബിഐ, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ എന്നിവ നേട്ടമുണ്ടാക്കിയവയാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)