ധൂം നാലാം ഭാഗത്തില്‍ വില്ലന്‍ ഷാറൂഖ് ഖാന്‍

srk,dhoom 4

ബോളിവുഡിലെ ഏറ്റവും ജനപ്രീതി ആകര്‍ഷിച്ച ഫ്രാഞ്ചൈസുകളില്‍ ഒന്നാണ് ധൂം.  ജോണ്‍ എബ്രഹാം, അഭിഷേക് ബച്ചന്‍, ഉദയ് ചോപ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ചയ് ഗാദ്‌വി സംവിധാനം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ ചിത്രം, അത് വരെ ബോളിവുഡ് ആരാധകര്‍ക്ക് പരിചിതമല്ലാത്ത ഒരു സിനിമ അനുഭവമായി മാറുകയായിരുന്നു.

പിന്നീട് ഹൃതിക്ക് റോഷന്റെ രണ്ടാം ഭാഗത്തിലും, ആമിര്‍ ഖാന്റെ മൂന്നാം ഭാഗത്തിലും അഭിഷേകിനെയും, ഉദയ് ചോപ്രയെയും നിലനിര്‍ത്തി ചിത്രം ബോക്‌സ് ഓഫീസ് തൂത്ത് വാരി. ഇപ്പോഴിതാ 2013ല്‍ അവസാനം പുറത്തിറങ്ങിയ ചിത്രത്തിന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നാലം ഭാഗം ഒരുങ്ങുകയാണ്. ഇക്കുറി പ്രധാന വില്ലന്‍ കഥാപാത്രമായി എത്തുന്നത് ഷാറൂഖ് ഖാന്‍ ആയിരിക്കുമെന്നാണ് ബോളിവുഡ് ലോകത്തിലെ സംസാരം. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും യഷ് രാജ് പ്രെഡക്ഷന്‍സിന് ഷാറൂഖ് തന്റെ സമ്മതം മൂളിയെന്നാണ് സൂചന.

റൊമാന്‍സ് കിങ് എന്ന പരിവേഷത്തോടൊപ്പം വില്ലന്‍ കഥാപാത്രങ്ങളെ മികവുറ്റതാക്കാനുള്ള ഷാറൂഖിന്റെ കഴിവ് സിനിമയ്ക്ക് ഗുണം ചെയ്യുമെന്ന ശുഭപ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകരും ആരാധകരും.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)