'ഷാരൂഖ് ഖാന്‍ തന്റെ ജീവിതം തകര്‍ത്തു'; പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനു പിന്നില്‍

Sahrukh Khan,Entertainment,Bollywood

 

ഷാരൂഖ് ഖാന്‍, ബോളിവുഡിലെ സൂപ്പര്‍താര പദവിക്കൊപ്പം ഫാമിലി മാന്‍ എന്ന സത്‌പേരും ഒരുപോലെ കാത്തുസൂക്ഷിക്കുന്ന സൂപ്പര്‍താരം. എന്നാല്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകരെ പോലും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുമായി ഒരു പെണ്‍കുട്ടി രംഗത്തെത്തുകയായിരുന്നു. തന്റെ ജീവിതം തകര്‍ത്തത് കിങ് ഖാന്‍ ആണെന്നായിരുന്നു അവരുടെ ആരോപണം.

വാര്‍ത്ത കേട്ടവര്‍ മൂക്കത്ത് വിരല്‍വെച്ചു, എന്നാല്‍ വാര്‍ത്ത പൂര്‍ണ്ണമായും വായിച്ചാല്‍ എല്ലാ തെറ്റിദ്ധാരണയും മാറും. കിടിലന്‍ ട്വിസ്റ്റാണ് സംഭവത്തില്‍. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ ജീവിതം ഷാരൂഖ് തകര്‍ത്തെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.


ബോളിവുഡ് സിനിമകള്‍ കണ്ടു കണ്ട് സിനിമ പോലെ സുന്ദരമായ ഒരു പ്രണയം തന്റെ ജീവിതത്തിലും ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു പെണ്‍കുട്ടിയുടെ കഥയാണിത്. കുട്ടിക്കാലം മുതല്‍ താന്‍ കണ്ടിരുന്ന ഒരു സ്വപ്നത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അവര്‍ കുറിപ്പെഴുതിയിരിക്കുന്നത്.


വെളിപ്പെടുത്തല്‍ ഇങ്ങനെ, 'മിസ്റ്റര്‍ പെര്‍ഫക്റ്റ് ആയ ഒരു വ്യക്തിയില്‍ നിന്ന് അതിലും ഉചിതമായ ഒരു വിവാഹഭ്യര്‍ഥന ലഭിക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്റെ സ്വപ്നമിങ്ങനെയായിരുന്നു വയലിന്‍ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ കാറ്റില്‍ എന്റെ മുടിയിഴകള്‍ പാറുമ്പോള്‍ അവനെന്റെയടുക്കല്‍ വന്ന് മുട്ടുകുത്തിയിരുന്ന് എന്നെ വിവാഹം ചെയ്യാനാഗ്രഹിക്കുന്നുവെന്നു പറഞ്ഞുകൊണ്ട് എനിക്കുനേരെ വിവാഹമോതിരം നീട്ടണം. എന്നാല്‍ കാത്തിരുന്നിട്ടും അങ്ങനെയൊരു ദിവസം ഒരിക്കലും ജീവിതത്തിലുണ്ടായില്ല.


പിന്നെ എന്റെ പ്രണയത്തെ ഞാന്‍ തന്നെ കണ്ടുപിടിച്ചു. പക്ഷേ ആ പ്രണയകാലത്തില്‍ ഭൂരിപക്ഷം സമയവും ഞാന്‍ ചിലവഴിച്ചത് ഒരു പഞ്ചാബിയെ കല്യാണം കഴിക്കാന്‍ എന്റെ ബംഗാളിവീട്ടുകാരെക്കൊണ്ട് സമ്മതിപ്പിക്കാനായിരുന്നുവെന്നുമാത്രം. മൂന്നുവര്‍ഷത്തെ ഡേറ്റിങ്ങിനൊടുവിലാണ് ഞങ്ങള്‍ വിവാഹിതരായത്. യാതൊരു സര്‍പ്രൈസുമില്ലാതെ അദ്ദേഹമെന്നെ പ്രോപ്പോസ് ചെയ്യുന്നതു കണ്ടപ്പോഴാണ് ഞാനത് തീരുമാനിച്ചത്. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിവസം ഞങ്ങള്‍ ആദ്യം ഡേറ്റിങ്ങിനുപോയ റസ്റ്റോറന്റില്‍ ഒരു സര്‍പ്രൈസ് പാര്‍ട്ടിയൊരുക്കി സിനിമയില്‍ കാണുന്നതുപോലെ ഞാന്‍ അദ്ദേഹത്തെ പ്രോപ്പോസ് ചെയ്തു. അങ്ങനെ ഞാന്‍ എന്റെ സ്വപ്നം സഫലമാക്കി.


പരസ്പരം ഇഷ്ടമാണെങ്കില്‍ പുരുഷന്‍ പ്രോപ്പോസ് ചെയ്യുന്നതുവരെ കാത്തിരിക്കുന്നതെന്തിനാണെന്നും. ഈ പുതിയ കാലത്തില്‍ സ്ത്രീകള്‍ അങ്ങോട്ട് ചെന്ന് പുരുഷന്മാരെ പ്രൊപ്പോസ് ചെയ്യുന്നതില്‍ കുറച്ചിലൊന്നും വിചാരിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞുകൊണ്ട് യുവതി പങ്കുവെച്ച പോസ്റ്റ് നിരവധിപേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.


അതേസമയം, യുവതിയുടെ അതിസുന്ദരമായ പ്രണയകഥയിഷ്ടപ്പെട്ടുവെന്നും എന്നാല്‍, ഇതിനിടയില്‍ ഷാരൂഖ് എങ്ങനെയാണ് യുവതിയുടെ ജീവിതം തകര്‍ത്തതെന്നാണ് ആളുകള്‍ക്ക് ചോദിക്കാനുള്ളത്.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)