റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചത് തുണയായി; ഓഹരി വിപണി തിരിച്ചു കയറി

Sensex,BSE,NIFTY,Share market,Business

മുംബൈ: ചരിത്ര നേട്ടം കൊയ്തതിനു പിന്നാലെ നഷ്ടം സംഭവിച്ച ഓഹരി വിപണി തിരിച്ചു കയറി. റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്നാണ് നഷ്ടത്തിലായ ഓഹരി വിപണി ഇന്ന് നേട്ടം തിരികെ പിടിച്ചത്.

വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം സെന്‍സെക്സ് 272.52 പോയന്റ് നേട്ടത്തില്‍ 37,431.77ലെത്തി. ദേശീയ സൂചികയായ നിഫ്റ്റി 79.85 പോയന്റ് നേട്ടത്തില്‍ 11,324.55ലും എത്തി.

ഇനോക്സ് ലിഷുര്‍, ഗ്രേറ്റ് ഈസ്റ്റേണ്‍, പിവിആര്‍ ലിമിറ്റഡ്, രത്തന്‍ടാറ്റാ പവര്‍, ടൊറെന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണുള്ളത്.

ജെറ്റ് എയര്‍വെയ്‌സ്, ദ റാംകോ സിമന്റ്സ്, ചെന്നൈ പെട്രോളിയം, കെഇസി ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, തെറാമാക്സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)