കര്‍ണാടകയില്‍ തളര്‍ന്ന് ഓഹരി വിപണി; സെന്‍സെക്‌സ് താഴേയ്ക്ക്

Sensex,Bombay Stock Exchange,India,Business

മുംബൈ: അഭ്യന്തര ഓഹരി വിപണിയേയും തളര്‍ത്തി കര്‍ണാടക തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം. ഒരുവേള 238 പോയിന്റുവരെ താഴ്ന്ന സെന്‍സെക്‌സ് ഉച്ചയായപ്പോഴേക്കും സ്ഥിതി മെച്ചപ്പെടുത്തി. 141.22 പോയിന്റ് ഇടിഞ്ഞ് 35,402.72ലാണ് അവയുടെ വ്യാപാരം.


തുടക്കത്തില്‍ നിഫ്റ്റി 77 പോയിന്റ് ഇടഞ്ഞിരുന്നെങ്കിലും നിലവില്‍ 53.30പോയിന്റ് ഇടിവുരേഖപ്പെടുത്തി 10,748.55ലാണ് വ്യാപാരം പുരോഗമിക്കുന്നത്. തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിനു പുറമെ ആഗോളസൂചികകളിലെ നഷ്ടവും വിപണിയെ താഴോട്ട് വലിച്ചു.

ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിലെ 484 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1223 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്ഡിഎഫ്‌സി, ഐടിസി, ടാറ്റ മോട്ടോഴ്‌സ് എന്നിവയുടെ ഓഹരികള്‍ നേട്ടത്തിലാണ്

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)