വിപണിയില്‍ ചരിത്ര കുതിപ്പ്: 37,000 കടന്ന് സെന്‍സെക്‌സ്; 11,170 കടന്ന് നിഫ്റ്റി

Sensex,NIFTY,India,Business

മുംബൈ: റെക്കോര്‍ഡ് നേട്ടവുമായി ഓഹരിവിപണി. ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചായ സെന്‍സെക്‌സില്‍ ചരിത്രത്തിലാദ്യമായി 37,000 കടന്ന് വ്യാപാരം പുരോഗമിക്കുകയാണ്. നിഫ്റ്റിയും ചരിത്രനേട്ടം കൈവരിച്ചിട്ടുണ്ട്. 11,172.20ലാണ് നിഫ്റ്റി വ്യാപാരം. ആകെയുള്ള 50 ഓഹരികളില്‍ 30 എണ്ണവും വ്യാപാര ആരംഭത്തില്‍ നേട്ടത്തിലാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലാര്‍സെന്‍ ആന്‍ഡ് ടര്‍ബോ, ഐടിസി, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോകോര്‍പ് എന്നിവ നേട്ടത്തിലാണ്. വേദാന്ത, അദാനി പോര്‍ട്‌സ്, ടാറ്റാ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ഭാരതി ഇന്‍ഫ്രാടെല്‍, എണ്ണ കമ്പനികള്‍ എന്നിവയുടെ ഓഹരികള്‍ നഷ്ടത്തിലും.

ഈവര്‍ഷം 20-ാം തവണയാണ് സെന്‍സെക്‌സ് നേട്ടം കാണിക്കുന്നത്. നിഫ്റ്റി 14-ാം തവണയും. വിപണിയിലെ ഉണര്‍വ് രൂപയുടെ മൂല്യം ഉയര്‍ത്തി. യുഎസ് ഡോളറിനെതിരെ 68.71 എന്ന നിലയിലാണ് രൂപ.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)