കാത്തിരുന്ന എല്‍ ക്ലാസിക്കോ ഇന്ന്; ഏറ്റുമുട്ടല്‍ ബാഴ്‌സയുടെ തട്ടകത്തില്‍

Sports,El Clasico,Barcelona,Real Madrid

ന്യുകാംപ്: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന സീസണിലെ അവസാന എല്‍ ക്ലാസിക്കോ ഇന്ന്. റയല്‍ മാഡ്രിഡ് ഇന്ന് ബാഴ്‌സലോണയുടെ സ്വന്തം തട്ടകമായ ന്യൂ കാംപില്‍ ഇറങ്ങും. ബാഴ്‌സലോണയുടെ ഇതിഹാസ താരം ആന്ദ്രെ ഇനിയെസ്റ്റയുടെ അവസാന എല്‍ക്ലാസിക്കോയാണിത്.


ഈ സീസണോടെ ഇനിയെസ്റ്റ ബാഴ്‌സലോണ വിടും. ബാഴ്‌സ വിടുന്ന ഇനിയെസ്റ്റ ചൈനീസ് ക്ലബ്ബില്‍ ചേരുമെന്നാണ് സൂചനകള്‍. ചിരവൈരികളായ റയലിനോടു തോല്‍ക്കാതെ മുന്നോട്ടു നീങ്ങാനാണ് ബാഴ്‌സ ലക്ഷ്യമിടുന്നത്.


ശേഷിക്കുന്ന നാലു മത്സരം കൂടി തോല്‍ക്കാതിരുന്നാല്‍ ലാ ലിഗ ചരിത്രത്തില്‍ പരാജയമറിയാതെ ചാമ്പ്യന്മാരാകുന്ന ആദ്യ ക്ലബ്ബാകും ബാഴ്‌സലോണ.


ചാന്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ നേരിടുനിറങ്ങുന്ന റയലിന് ഒരു ജയം നല്‍കുന്ന ഊര്‍ജം അത്യാവശ്യമാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)