സ്‌കൂള്‍ ബാഗിന് ഭാരം കൂടിയാല്‍ കുട്ടി ചിലപ്പോള്‍ കൂനന്‍ പോലും ആയേക്കാം; രക്ഷിതാക്കളേ ശ്രദ്ധിക്കൂ.....

School bag,Over weight,Kerala,Hunchback

സ്‌കൂള്‍ ബാഗിന്റെ ഭാരം കൂടുന്നതിന് അനുസരിച്ച് കുട്ടികളുടെ മാര്‍ക്ക് കൂടുമെന്ന് ഉറപ്പില്ലല്ലോ.. പിന്നെ എന്തിന് പിഞ്ചു കുഞ്ഞുങ്ങളോട് ഈ ക്രൂരത തുടരണം. രക്ഷിതാക്കളുടെ അശ്രദ്ധയും കുട്ടികളെ ദുരിതത്തിലാക്കുന്ന സ്‌കൂള്‍ ബാഗ് ഭാര വര്‍ധനയ്ക്ക് പിന്നിലുണ്ട്. സ്ഥിരമായി ഭാരമേറിയ ബാഗ് ചുമക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് വിട്ടുമാറാത്ത മുതുക് വേദന സമ്മാനിച്ചേക്കാം. ചിലരുടെ സുഷ്മ്നാകാണ്ഡത്തെ വരെ ബാധിച്ചേക്കാം.


അസോസിയേറ്റഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റെ് ഇന്‍ഡസ്ട്രിയുടെ അരോഗ്യ സുരക്ഷാവിഭാഗം നടത്തിയ സര്‍വെയുടെ ഫലങ്ങള്‍ എല്ലാരക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ 2500 കുട്ടികളിലും 1000 രക്ഷിതാക്കളിലുമായാണ് സര്‍വെ നടത്തിയത്. ഇവരിലെ 68% കുട്ടികള്‍ക്കും പുറം വേദനയുളളതായി കണ്ടെത്തി

 

പലരും നേരിടുന്ന ആരോഗ്യ പ്രശ്‌നം വിട്ടുമാറാത്ത പുറം വേദനയായും കാലക്രമത്തില്‍ കൂനായും വരെ മാറിയേക്കാം. ഏഴിനും പതിമൂന്നിനും ഇടയില്‍ പ്രായമുളള കുട്ടികളിലെ 88% പേരും ശരീര ഭാരത്തിന്റെ 45%ത്തിലുമധികം പുസ്‌കതഭാരം ചുമക്കുന്നവരാണെന്നും സര്‍വെ കണ്ടെത്തി.


കുട്ടികള്‍ അമിതഭാരം ചുമക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനുളള ഉത്തരവാദിത്വം കുട്ടിപഠിക്കുന്ന സ്‌ക്കൂളിനാണെന്ന് 2006ല്‍ പാര്‍ലമെന്റ് പാസാക്കിയ ചില്‍ഡ്രന്‍സ് സ്‌ക്കൂള്‍ ബാഗ് ആക്റ്റ് വ്യക്തമാക്കുന്നു.ആക്റ്റിലെ പ്രധാന വ്യവസ്ഥകള്‍ ഇവയാണ്.


1. ഒരു കുട്ടിയുടെ ശരീര ഭാരത്തിന്റെ പത്തുശതമാനത്തിലധികം ഭാരം ബാഗിന് പാടില്ല
2. നേഴ്‌സറിയില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌ക്കൂള്‍ ബാഗുകള്‍ പാടില്ല.
3. കുട്ടികള്‍ ബസ് കാത്ത് നില്കുമ്പോഴും അസംബ്‌ളിയില്‍ നില്ക്കുമ്പോഴും ബാഗ് ചുമക്കരുത്
4. സ്‌ക്കൂള്‍ ബാഗ് ഒരു ചുമലില്‍ മാത്രമായി തൂക്കിയിടരുത്.


നിയമലംഘനം നടത്തിയാല്‍ സ്‌കൂളിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു. കുട്ടികളെക്കൊണ്ട് അമിത ഭാരം ഏറ്റിക്കുന്ന സ്‌ക്കൂളുകള്‍ക്ക് മേല്‍ 3 ലക്ഷം രൂപ പിഴ ചുമത്താം.തെറ്റ് ആവര്‍ത്തിച്ചാല്‍ സ്‌ക്കൂളിന്റെ അനുമതി റദ്ദാക്കാനും സര്‍ക്കാറിന് അധികാരം ഉണ്ട്.


എന്നാല്‍ സ്‌ക്‌ളൂള്‍ മാനേജ്‌മെന്റുകള്‍ക്ക് പറയാനുളളത് മറ്റു ചിലതാണ്. ഒരു പ്രിന്‍സിപ്പാളിന്റെ വിശദീകരണം ഇങ്ങനെ ''ഇപ്പോഴത്തെ പുസ്തകങ്ങള്‍ പൊതുവെ ഭാരം കുറഞ്ഞവയാണ്. ചെറിയ നോട്ട് ബുക്കുകളാണ് ഞങ്ങള്‍ നിഷ്‌കര്‍ഷിക്കാറുളളത്. എന്നാല്‍ ഒട്ടുമിക്ക കുട്ടികള്‍ക്കും സ്‌ക്കൂള്‍ പഠനത്തിന് പുറമെ ട്യൂഷനുണ്ട്. അതിനുളള പുസ്തകം കൂടി കുട്ടികള്‍ ചുമക്കുന്നു. ഇതാണ് അമിത ഭാരവും അരോഗ്യപ്രശ്‌നവും ഉണ്ടാക്കുന്നത്''

കുട്ടികള്‍ ചുമക്കുന്നത് അമിതഭാരമാണെന്ന് അറിയാമെങ്കിലും ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് മിക്കവര്‍ക്കും അവഗാഹമില്ല.


ബാഗിന്റെ വലുപ്പത്തേക്കാള്‍ അവര്‍ പഴിക്കുന്നത് സ്‌കൂള്‍ ബസിലെ നരകയാത്രകളെയാണ്. ' വീട്ടില്‍ നിന്ന് സ്‌കൂള്‍ ബസ് വരെ സ്‌കൂള്‍ബാഗ് ചുമക്കുന്നത് രക്ഷിതാക്കളാണ്. ബസില്‍ നിന്ന് ഇറങ്ങിയാല്‍ സ്‌കൂള്‍ വരെ വളരെക്കുറച്ച് ദൂരം മാത്രമാണ് ഉളളത്. അവിടെയും കൂട്ടിക്ക് ഭാരം പ്രശ്‌നമല്ല.

എന്നാല്‍ പല സ്‌കൂള്‍ ബസുകളിലും കുട്ടികള്‍ നിന്നാണ് യാത്രചെയ്യുന്നത്. സ്‌കൂള്‍ ബാഗുകള്‍ ചുമന്നാണ് അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെയുളള കുട്ടികളുടെ നില്‍പ്. ഇതാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്'' പല സ്‌കൂള്‍ ബസുകളിലും കുട്ടികള്‍ നിന്നാണ് യാത്രചെയ്യുന്നത്.

അതേസമയം, വരുന്ന അധ്യയന വര്‍ഷം കര്‍ശന നടപടിയുണ്ടാവുമെന്ന് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)