ഭര്‍ത്താവിന്റെ ശമ്പളത്തില്‍ നിന്ന് മിച്ചം പിടിച്ച് പള്ളി നിര്‍മ്മിച്ച് മാതൃകയായി സൗദി വീട്ടമ്മ

saudi women, mosque

റിയാദ്: ഭര്‍ത്താവിന്റെ മൂന്നു പതിറ്റാണ്ടു കാലത്തെ ശമ്പളത്തില്‍ നിന്ന് മിച്ചം പിടിച്ച പണം കൊണ്ട് മുസ്ലീം പള്ളി നിര്‍മ്മിച്ച് മാതൃകയായി യുവതി. സൗദി സ്വദേശിനിയാണ് മരിച്ചുപോയ ഭര്‍ത്താവിന്റെ പേരില്‍ മുസ്ലീം പള്ളി നിര്‍മ്മിച്ചത്.

ഇവരുടെ മകന്‍ മുഹമ്മദ് അല്‍ ഹാര്‍ബി ട്വീറ്റ് ചെയ്തിലൂടെയാണ് സംഭവം വാര്‍ത്തയായത്. മാതാവ് പുതിയ പള്ളിയില്‍ പ്രാര്‍ത്ഥനയോടെ നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ഇങ്ങനെ കുറിച്ചു.

''മരിച്ചുപോയ പിതാവിന്റെ പേരില്‍ പള്ളി പണിയുകയാണ് മാതാവ്. മുപ്പത് വര്‍ഷത്തെ സമ്പാദ്യമാണ് ഇതിനായി മാതാവ് ചിലവാക്കുന്നത്. പിതാവിന്റെ ശമ്പളത്തില്‍ നിന്ന് ഒരു റിയാല്‍ വീതം മാതാവ് ഇതിനായി മാറ്റിവച്ചിരുന്നു. മരിച്ചുപോയ പിതാവിന് ഇതിലും വലിയൊരു അഭിമാനം മറ്റൊന്നും കാണില്ല''- ഹാര്‍ബി ട്വീറ്റില്‍ കുറിച്ചു.

ട്വീറ്റ് മണിക്കൂറുകള്‍ കൊണ്ട് വൈറലായി. ഇവരെ സഹായിക്കാനായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

 



Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)