എല്ലാ പ്രശ്‌നത്തിനും കാരണം സല്‍മാന്‍ രാജാവും കിരീടാവകാശിയും! വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സൗദിയിലേക്ക് തിരിച്ചുപോകില്ലെന്ന് ഉറപ്പിച്ച് സല്‍മാന്‍ രാജാവിന്റെ സഹോദരന്‍

Saudi Prince,Pravasam,Saudi,Abdul Aziz

റിയാദ്: സൗദി രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും എതിരായ പ്രസ്താവനയ്ക്കു പിന്നാലെ സൗദിയിലേക്ക് ഇനി തിരിച്ചുപോകില്ലെന്ന തീരുമാനവുമായി സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍.


നേരത്തെ ലണ്ടനിലെ അദ്ദേഹത്തിന്റെ വസതിക്കു പുറത്ത് യെമനി, ബഹ്റൈനി പ്രതിഷേധക്കാരോട് സംസാരിക്കവെയാണ് അദ്ദേഹം സൗദിയിലെ പ്രശ്നങ്ങള്‍ക്കു കാരണം രാജാവും കിരീടാവകാശിയുമാണെന്ന് ആരോപിച്ചത്.

'ഡൗണ്‍ ഡൗണ്‍ അല്‍സൗദ്, ക്രിമിനല്‍ ഫാമിലി' എന്ന മുദ്രാവാക്യം വിളിച്ച് പ്രതിഷേധക്കാര്‍ അഹമ്മദിന്റെ വസതി വളഞ്ഞപ്പോഴായിരുന്നു രാജകുമാരന്റെ പ്രതികരണം.

'നിങ്ങളെന്തിനാണ് അല്‍ സൗദിനെക്കുറിച്ച് ഇങ്ങനെ പറയുന്നത്? ഇതിന്റെ പേരില്‍ അല്‍ സൗദ് കുടുംബത്തെ മുഴുവന്‍ കുറ്റപ്പെടുത്തിയിട്ടെന്ത് കാര്യം? ഉത്തരവാദിത്തമില്ലാത്ത ചിലയാളുകളാണ് ഇതിനെല്ലാം കാരണം. അതില്‍ മറ്റുള്ളവരെക്കൂടി വലിച്ചിഴക്കേണ്ട കാര്യമില്ല.' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതോടെ ആരാണ് ആ ഉത്തരവാദിത്തമില്ലാത്ത ആളുകളെന്ന് പ്രതിഷേധക്കാര്‍ ആരാഞ്ഞപ്പോള്‍ ' രാജാവും കിരീടാവകാശിയും ഭരിക്കുന്ന മറ്റുള്ളവരും' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഈ സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ അഹമ്മദ് രാജാവിന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായി സൗദിയുടെ ഔദ്യോഗിക പ്രസ് ഏജന്‍സി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. സര്‍ക്കാറില്‍ ഉന്നത സ്ഥാനം വഹിക്കുന്നവരായതിനാല്‍ രാജകുടുംബമാണ് ഇതിന് മറുപടി പറയേണ്ടതെന്നതു മാത്രമാണ് അഹമ്മദ് ഉദ്ദേശിച്ചതെന്നായിരുന്നു എസ്പിഎയുടെ വിശദീകരണം.

എന്നാല്‍ നേരത്തെ നടത്തിയ പരാമര്‍ശങ്ങളില്‍ അഹമ്മദ് രാജാവ് ഉറച്ചുനില്‍ക്കുന്നുവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മിഡില്‍ഈസ്റ്റ് ഐ റിപ്പോര്‍ട്ടു ചെയ്യുന്നത്. എസ്പിഎ റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച പരാമര്‍ശങ്ങള്‍ വ്യാജമാണെന്നും അത് തന്റേതല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഇതാദ്യമായാണ് അല്‍ സൗദ് കുടുംബത്തിലെ രാജകുമാരന്‍ റാങ്കില്‍പ്പെട്ട ഒരാള്‍ മൗനംവെടിഞ്ഞ് രംഗത്തുവരുന്നത്. സല്‍മാന്‍ രാജാവിന്റെ ഭരണകൂടത്തില്‍ നിന്നും പരസ്യമായും മനപൂര്‍വ്വവും മാറി നില്‍ക്കുകയാണ് അദ്ദേഹം.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)