പ്രവാസികള്‍ക്ക് ആശ്വാസം; കരിപ്പൂരിലേക്ക് വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് സൗദി എയര്‍ലൈന്‍സ്; അടുത്ത വര്‍ഷം ഹജ്ജ് വിമാനങ്ങളും

Saudi airlines,Pravasam,kerala,Karipur airport

കോഴിക്കോട്: പ്രവാസികളുടെ ആശങ്കകള്‍ക്ക് അറുതിയായി. സൗദിയില്‍ നിന്നും കരിപ്പൂരിലേക്കുള്ള വിമാന സര്‍വീസ് വീണ്ടും ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി സൗദി എയര്‍ലൈന്‍സ് അറിയിച്ചു. വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയ സാഹചര്യത്തിലാണിത്.

കരിപ്പൂരില്‍ നിന്നും വീണ്ടും വലിയ വിമാന സര്‍വീസുകള്‍ നടത്താന്‍ അനുമതി ലഭിച്ച സ്ഥിതിക്ക് എത്രയും പെട്ടെന്ന് തന്നെ സര്‍വീസ് നടത്താന്‍ തങ്ങള്‍ പൂര്‍ണ സജ്ജരാണെന്നു സൗദി എയര്‍ലൈന്‍സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് നവാഫ് അല്‍ജക്തമി, സൗദി ഓപ്പറേഷന്‍ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഇസ്സാം അല്‍ മൈമാനി എന്നിവര്‍ അറിയ്ക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ മാത്രമാണ് ബാക്കിയുള്ളതെന്നാണ് സൂചന.

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിനുള്ള ഡിജിസിഎ അനുമതി ഇന്നലെയാണ് വന്നിരുന്നത്. ആഗസ്റ്റ് 20 ഓടെ വിമാനം പൂര്‍ണ്ണമായും സജ്ജമാകും. ഇതിന് ശേഷമായിരിക്കും സര്‍വീസ് പുനരാരംഭിയ്ക്കുക.

കരിപ്പൂരില്‍ നിന്നും എയര്‍ഇന്ത്യയടക്കം മറ്റു കമ്പനികളും സര്‍വീസ് തുടങ്ങും. വിമാനത്താവളത്തില്‍ നവീകരിച്ച അന്താരാഷ്ട്ര ആഗമനകേന്ദ്രം ഉടന്‍തുറക്കുമെന്നും വ്യോമായന വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവില്‍ 35 ലക്ഷം യാത്രക്കാര്‍ക്കുള്ള സൗകര്യമാണ് ഇവിടെയുള്ളത്. പുതിയ ബ്ലോക്ക് വരുന്നതോടെ അത് 50 ലക്ഷം പേര്‍ക്കുള്ള സൗകര്യമാകും.

കോഴിക്കോട് നിന്നും അടുത്തവര്‍ഷം മുതല്‍ ഹജ്ജ് വിമാനങ്ങളും പുനരാരംഭിക്കും. കരിപ്പൂരില്‍ അടച്ചിട്ടപ്പോള്‍ കൊച്ചിയില്‍ നിന്നായിരുന്നു ഹജ്ജ് വിമാനങ്ങള്‍ പുറപ്പെട്ടിരുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)