സാംസങ് ഇന്ത്യയില്‍ ടെലിവിഷന്‍ നിര്‍മാണം നിര്‍ത്തുന്നു

Samsung tv

 

ചെന്നൈ: സാംസങ് രാജ്യത്ത് ടെലിവിഷന്‍ നിര്‍മാണം നിര്‍ത്തുന്നു. ടിവി പാനലുകള്‍ നിര്‍മിക്കുന്ന വസ്തുക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയതാണ് പ്ലാന്റ് മാറ്റാന്‍ കാരണം.

ലോകത്തെ തന്നെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ പ്ലാന്റ് നോയ്ഡയില്‍ ഉദ്ഘാടനം ചെയ്ത് മാസങ്ങള്‍ കഴിയും മുമ്പെയാണ് ഇങ്ങനെയൊരു തീരുമാനം. ചെന്നൈ പ്ലാന്റില്‍ പ്രതിവര്‍ഷം മൂന്നു ലക്ഷം ടെലിവിഷനുകളാണ് സാംസങ് നിര്‍മിച്ചുകൊണ്ടിരുന്നത്.

പ്ലാന്റ് മാറ്റി വിയറ്റ്‌നാമില്‍ നിന്ന് ടെലവിഷന്‍ ഇറക്കുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പ്ലാന്റ് നിര്‍ത്തുന്നകാര്യം വിതരണക്കാരെയും മറ്റും അറിയിച്ചുകഴിഞ്ഞു.

കൊറിയന്‍ ടെക് ഭീമനായ സാംസങ് നോയ്ഡയില്‍ പ്ലാന്റ് നിര്‍മിച്ചതിലൂടെ പ്രതിവര്‍ഷം 12 കോടി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കാനുള്ള ശേഷി കൈവരിച്ചിരുന്നു. 6.9 കോടിയായിരുന്നു നിര്‍മാണശേഷി.

 

 

 

 

 

 

 

 

 

 

 

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)