നായിക ഒറ്റയ്ക്കല്ലല്ലോ, നായകനുമില്ലേ? ലിപ് ലോക്കിനെ കുറിച്ചുള്ള ചോദ്യത്തിന് സാമന്തയുടെ മറുപടി

Samantha,Samantha akkineni

തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സാമന്ത അക്കിനേനിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന് കിട്ടിയത് എട്ടിന്റെ പണി. കഴിഞ്ഞ ദിവസം ലിപ് ലോക്ക് കിസിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനാണ് സാമന്ത ചുട്ട മറുപടി നല്‍കിയത്.

എന്തുകൊണ്ടാണ് വിവാഹിതരായ നായികമാരോട് മാത്രം ഈ ചോദ്യം ചോദിക്കുന്നത്. വിവാഹിതരായ പുരുഷന്മാരും കിസ് ചെയ്യാറുണ്ടല്ലോ. പക്ഷെ ആരും അത് ചോദിക്കാറില്ലല്ലോ എന്നാണ് സാമന്തയുടെ മറുചോദ്യം.

സാമന്തയുടെ രംഗസ്ഥലം എന്ന ചിത്രത്തില്‍ ഇന്റര്‍വെല്ലിന് മുന്നോടിയായിട്ട് ഒരു ലിപ് ലോക്ക് സീനുണ്ട്. ഈ സീനുമായി ബന്ധപ്പെട്ടാണ് മാധ്യമ പ്രവര്‍ത്തകന്‍ സാമന്തയോട് ചോദ്യം ചോദിച്ചത്. സംവിധായകന്‍ സീന്‍ വിവരിച്ചതിന് ശേഷം കിസ് എന്നത് സാമന്തയ്ക്ക് വിട്ടുനല്‍കുകയായിരുന്നു. വേണമെങ്കില്‍ ചെയ്യാം അല്ലെങ്കില്‍ വേണ്ട എന്നതായിരുന്നു സംവിധായകന്റെ നിലപാട്. സീനിന്റെ സമ്പൂര്‍ണതയ്ക്കായി അത് ചെയ്യാനുള്ള തീരുമാനം എടുത്തത് സാമന്ത തന്നെയായിരുന്നു.

രംഗസ്ഥലത്തില്‍ നായകനെ സാമന്ത ചുംബിച്ചിട്ടില്ല. കവിളില്‍ നല്‍കിയ ചുംബനം ലിപ് ലോക്ക് കിസ് ആക്കി മാറ്റി എടുക്കുകയായിരുന്നു. സാമന്ത തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)