പാട്ടെഴുതിയത് ആരാധകരുടെ സ്വന്തം സല്ലു ഭായ്; പാടിയത് കാമുകി! പക്ഷെ ചെവിക്കല്ല് തകര്‍ക്കുന്ന ഗാനത്തിനെതിരെ ആരാധകരുടെ കൂകി വിളിയും ട്രോള്‍ മഴയും

Salman Khan,selfish song,Race 3 movie,entertainment,bollywood

ബോളിവുഡിലെ ആരാധക ബാഹുല്യത്തില്‍ എന്നും മുന്‍ നിരയിലുള്ള സല്‍മാന്‍ ഖാനെ ഇക്കാര്യത്തില്‍ സ്വന്തം ആരാധകര്‍ പോലും കൈയൊഴിഞ്ഞിരിക്കുകയാണ്. ഈ സംഭവത്തില്‍ സല്‍മാന്‍ ഖാന്‍ രചിച്ച റെയ്‌സ് 3യിലെ 'സെല്‍ഫിഷ്' എന്ന ഗാനമാണ് പ്രതിസ്ഥാനത്ത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റെയ്‌സ് 3. പക്ഷെ തുടക്കം തന്നെ പാളിയിരിക്കുകയാണ് സല്‍മാന്‍ ഖാന്.

ഈ ചിത്രത്തിലെ ഒരു ട്രാക്ക് ഇന്ന് സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഷെയര്‍ ചെയ്തിരുന്നു. പാട്ടിന്റെ വീഡിയോ പുറത്തിറങ്ങിയിട്ടില്ല. ഗാന ഡോട്ട് കോമില്‍ മാത്രമാണ് ട്രാക്ക് വന്നിട്ടുള്ളത്.


ഈ പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് സല്‍മാനാണ്. പാടിയിരിക്കുന്നത് സല്‍മാന്റെ കാമുകിയെന്ന് ആരാധകര്‍ വിശ്വസിക്കുന്ന ലൂലിയ വാന്‍തറും. ഒപ്പം അവര്‍ക്കൊപ്പം ആതിഫ് അസ്ലമും പാട്ടില്‍ ചേരുന്നുണ്ട്. സല്‍മാന്‍ നേരത്തെ പാടിയ ഹാങോവര്‍, മേ ഹൂം ഹീറോ തേരാ തുടങ്ങിയ പാട്ടുകള്‍ വന്‍ ഹിറ്റായിരുന്നു. പാട്ടുപാടി ആളുകളെ അമ്പരിപ്പിച്ച ഭായ് പാട്ടെഴുതിയും ഞെട്ടിക്കുമെന്നാണ് ആരാധകര്‍ കരുതിയത്.


സല്‍മാന്‍ രചിച്ച ഗാനം എന്നൊക്കെ കേട്ട് ആളുകള്‍ വലിയ പ്രതീക്ഷയില്‍ ആയിരുന്നെങ്കിലും എല്ലാ പ്രതീക്ഷകളേയും അട്ടിമറിക്കുന്നതായിരുന്നു പാട്ടിന്റെ മേന്മയും വരികളും ഗാനാലാപനവും എല്ലാം. സല്‍മാന്റെ വരികളേക്കാര്‍ ഏറെ ആളുകളുടെ പരിഹാസത്തിന് പാത്രമാകുന്നത് ലൂലിയയുടെ ശബ്ദമാണ്. പാട്ടിന്റെ വരികള്‍, ഈണം, ലൂലിയയുടെ ശബ്ദം തുടങ്ങി എല്ലാ ഘടകങ്ങള്‍ കൊണ്ടും ഈ വര്‍ഷത്തെ ഏറ്റവും മോശം പാട്ടെന്നാണ് സല്‍മാന്റെ കടുത്ത ഫാന്‍സ് പോലും ഇതിനെ വിലയിരുത്തുന്നത്. നല്ല പാട്ടുകളുടെ മാത്രം ഭാഗമായിട്ടുള്ള ആതിഫിന്റെ മധുര ശബ്ദത്തിന് പോലും പാട്ടിനെ രക്ഷിക്കാനായില്ലെന്നും അഭിപ്രായമുണ്ട്.

 

 


 


 


 Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)