നിയമസഭാംഗമായി സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

saji cheriyan ,kerala,politics

തിരുവനന്തപുരം: നിയമസഭാംഗമായി സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് സജി ചെറിയാന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.

ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന കെകെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് സജി ചെറിയാന്‍ നിയമസഭയില്‍ എത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടിയ സജി ചെറിയാന്‍ വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറും എന്‍ഡിഎ സ്ഥാനാര്‍ഥി പിഎസ് ശ്രീധരന്‍പിള്ളയുമായിരുന്നു സജി ചെറിയാന്റെ മുഖ്യ എതിരാളികള്‍. 20,000ത്തിലധികം വോട്ട് നേടിയാണ് സജി ചെറിയാന്‍ വിജയിച്ചത്.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)