ബാഹുബലിയുടെ റെക്കോര്‍ഡ് തകര്‍ത്തടുക്കി സായി പല്ലവി; താരത്തിന്റെ നൃത്ത ചുവടുകള്‍ക്ക് റെക്കോര്‍ഡ് ആസ്വാദകര്‍

Sai pallavi,Bahubali,Entertainment,Telugu movies

സകല റെക്കോര്‍ഡുകളും തിരുത്തി ഇന്ത്യന്‍ സിനിമയില്‍ പുതു ചരിത്രം രചിച്ച ബാഹുബലി ചിത്രത്തെ കടത്തി വെട്ടി സായ് പല്ലവിയുടെ നൃത്തച്ചുവടുകള്‍. കളക്ഷന്‍ റെക്കോര്‍ഡുകള്‍ മാത്രമല്ല ബാഹുബലി സോഷ്യല്‍മീഡിയയിലും റെക്കോര്‍ഡുകളെല്ലാം പഴങ്കഥകളാക്കിയിരുന്നു. ബാഹുബലിയിലെ സഹോരെയെന്ന ഗാനമായിരുന്നു യൂട്യൂബില്‍ ഏറ്റവും ശ്രദ്ധനേടിയത്.


ദക്ഷിണേന്ത്യന്‍ സിനിമകളിലെ ഗാനങ്ങളില്‍ ഏറ്റവുമധികം കാഴ്ചക്കാരെന്ന റെക്കോര്‍ഡില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇതുവരെ സഹോരെ എന്ന ഗാനം. 11 കോടി 58 ലക്ഷത്തിലധികം പേരാണ് യൂട്യൂബില്‍ ഗാനം കണ്ടത്. ധനുഷിന്റെ വൈ ദിസ് കൊലവെറി 14 കോടിയിലധികം കാഴ്ചക്കാരുമായി ഒന്നാം സ്ഥാനത്തു തന്നെയുണ്ട് ഇപ്പോഴും.


എന്നാല്‍ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെച്ച് സായി പല്ലവി റെക്കോര്‍ഡുകാരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്. സായി പല്ലവിക്ക് മുന്നില്‍ ദക്ഷിണേന്ത്യന്‍ റെക്കോര്‍ഡുകള്‍ കടപുഴകി വീഴുകയാണ്. നിലവില്‍ കൊലവെറി പാട്ടിനെ മറികടന്നിട്ടില്ലെങ്കിലും ബാഹുബലിയിലെ സഹോരയുടെ റെക്കോര്‍ഡ് തകര്‍ത്തുകഴിഞ്ഞു സായിയുടെ ഫിദയിലെ നൃത്തം.


തെലുങ്കില്‍ വന്‍ വിജയമായി മാറിയ ഫിദയിലെ 'വച്ചിന്‍ഡെ' എന്ന ഗാനമാണ് ദക്ഷിണേന്ത്യയില്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്ത്. 11 കോടി 81 ലക്ഷത്തിലധികം പേരാണ് ഈ ഗാനം യൂട്യൂബിലൂടെ കണ്ടത്.


സായി പല്ലവിയുടെ മനോഹരമായ ചുവടുകള്‍ തന്നെയാണ് ഗാനത്തിന്റെ പ്രധാന ഹൈലൈറ്റ്. ശക്തികാന്ത് കാര്‍ത്തിക്ക് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് മധുപ്രിയയും രാംകിയും ചേര്‍ന്നാണ്. സായിയുടെ 'വച്ചിന്‍ഡെ' ഗാനം കൊലവെറിയുടെ റെക്കോര്‍ഡ് തകര്‍ക്കുമോയെന്നാണ് സോഷ്യല്‍ മീഡിയ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

 

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)