റാഷിദ് ഖാന്‍ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍! താരത്തെ പ്രശംസിച്ച് മതിവരാതെ സച്ചിന്‍

Cricket,IPL 2018,Rashid Khan,Sachin Tendulkar

ഹൈദരാബാദ്: 'റാഷിദ് ഖാന്‍ മികച്ച സ്പിന്നറാണ്. എന്നാല്‍ ഞാന്‍ പറയട്ടെ, ട്വന്റി-ട്വന്റി ക്രിക്കറ്റ് ഫോര്‍മാറ്റിലെ ലോകത്തെ തന്നെ ഏറ്റവും മികച്ച സ്പിന്നര്‍ റാഷിദ് ഖാനാണ'്. പറയുന്നത് മറ്റാരുമല്ല, സാക്ഷാല്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇതിലും വലിയ പുരസ്‌കാരം ഒരു യുവതാരത്തിന് മറ്റെന്താണ് ലഭിക്കാനുള്ളത്.


സണ്‍റൈസേഴ് ഹൈദരാബാദ് താരമായ റാഷിദിന്റെ പ്രകടനമാണ് ഇന്നലെ ടീമിനെ കൊല്‍ക്കത്തയ്‌ക്കെതിരെ പൊരുതാനും ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യാനും സഹായിച്ചത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും കൊല്‍ക്കത്തയ്‌ക്കെതിരെ തിളങ്ങിയ താരം സണ്‍റൈസേഴ്‌സിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ബാറ്റിംഗില്‍ പതറിയ ഹൈദരാബാദിനെ 34 റണ്‍സെടുത്ത് മികച്ച സ്‌കോറിലേക്ക് നയിച്ചു.അവസാന ഓവറില്‍ അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ അക്ഷരാര്‍ത്ഥത്തില്‍ ആഞ്ഞടിക്കുകയായിരുന്നു. 10 ബോളില്‍ 34 റണ്‍സാണ് താരം സ്വന്തമാക്കിയത്. നാല് സിക്‌സും 2 ഫോറുമുള്‍പ്പടെയാണ് റാഷിദിന്റെ ഇന്നിംഗ്‌സ്. പിന്നീട് ബോളിംഗിലും റാഷിദ് കൊല്‍ക്കത്തയുടെ അന്തകനായി.

കെകെആറിന്റെ 3 വിക്കറ്റുകളാണ് താരം പിഴുതത്. റാഷിദിന്റെ ഓള്‍ റൗണ്ടര്‍ മികവില്‍ 13 റണ്‍സിന്റെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഈ ഇന്നിങ്‌സ് ഏതൊരു ക്രിക്കറ്റ് സ്‌നേഹിയെ പോലെയും സച്ചിന്റെ ഹൃദയത്തെയും സ്പര്‍ശിക്കുകയായിരുന്നു. 


ക്രിക്കറ്റ് ലോകത്ത് അധികം പറഞ്ഞ് കേള്‍ക്കാത്ത അഫ്ഗാന്‍ ക്രിക്കറ്റില്‍ നിന്നും ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും സംഹാരിയായ സ്പിന്‍ ബൗളര്‍മാരിലേക്കുളള റാഷിദ് ഖാന്റെ വളര്‍ച്ച അതിവേഗമായിരുന്നു. ലോകോത്തര ബാറ്റ്സ്മാന്‍മാരെയെല്ലാ വിറപ്പിച്ച് കൊണ്ടായിരുന്നു ഈ അഫ്ഗാന്‍ യുവതാരത്തിന്റെ വരവ്. അഫ്ഗാന്‍ ദേശീയ ടീമില്‍ നിന്നും ഐപിഎല്ലും ബിഗ് ബാഷും അടക്കമുളള ലോകത്തിലെ ഒട്ടുമിക്ക ക്രിക്കറ്റ് ലീഗുകളിലേയും മുഖ്യ ആകര്‍ഷണവും റാഷിദ് ഖാനായി മാറി.

'റാഷിദ് ഖാന്‍ ഏറ്റവും മികച്ച സ്പിന്നര്‍ തന്നെയാണ്, അദ്ദേഹം നല്ലൊരു ബാറ്റ്‌സ്മാനാണ് എന്നും ഇന്നത്തെ മത്സരത്തോടെ തെളിഞ്ഞിരിക്കുന്നു.' സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചതിങ്ങനെ.Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)