വാള്‍മാര്‍ട്ട് ഏറ്റെടുത്തതിനു പിന്നാലെ സ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ ഫ്‌ളിപ്കാര്‍ട്ട് വിട്ടു

Flipkart,Sachin Bansal,India,Business

മുംബൈ: വാള്‍മാര്‍ട്ട് ഫ്‌ളിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ വാങ്ങിച്ചതിനു പിന്നാലെ ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ സ്ഥാപനത്തില്‍ നിന്ന് പടിയിറങ്ങി. ഫ്‌ളിപ്കാര്‍ട്ടിലെ തന്റെ ദൗത്യം പൂര്‍ത്തിയായതായി സച്ചിന്‍ പറഞ്ഞു.

ഇത് ബാറ്റണ്‍ കൈമാറേണ്ട സമയമാണ്. എങ്കിലും പുറത്ത് നിന്ന് ഇനിയും ഫ്‌ളിപ്കാര്‍ട്ടിന്റെ വളര്‍ച്ചയില്‍ സന്തോഷിക്കുമെന്ന് സച്ചിന്‍ ബന്‍സാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഭാവിയില്‍ വ്യക്തിപരമായ ചില പ്രൊജക്ടുകളുമായി മുന്നോട്ട് പോകാനാണ് താല്‍പര്യം. ഗെയിമിങിലുള്‍പ്പടെ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും സച്ചിന്‍ ബന്‍സാല്‍ പറഞ്ഞു.


സച്ചിന്‍ ബന്‍സാലിനും ബിന്നി ബന്‍സാലിനും ഫ്‌ളിപ്കാര്‍ട്ടില്‍ ഏകദേശം 5 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ഏകദേശം 1 ബില്യണ്‍ ഡോളര്‍ നല്‍കിയാണ് ഇരുവരുടെയും ഓഹരികള്‍ വാള്‍മാര്‍ട്ട് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ഇടപാടിന് ശേഷവും ബിന്നി ഫ്‌ളിപ്കാര്‍ട്ടില്‍ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. ഡല്‍ഹി ഐഐടിയിലെ സഹപാഠികളായിരുന്ന സച്ചിനും ബിന്നിയും ചേര്‍ന്ന് 2007ലാണ് ബംഗളൂരുവില്‍ ഫ്‌ളിപ്കാര്‍ട്ട് ആരംഭിച്ചത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)