എസ്ബിഐ വീണ്ടും വായ്പ പലിശ നിരക്കുകള്‍ ഉയര്‍ത്തി

SBI Loan,SBI,India,Business

ന്യൂഡല്‍ഹി: വീണ്ടും ജനങ്ങളെ ആശങ്കയിലാഴ്ത്തി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ. വായ്പ പലിശ നിരക്കുകള്‍ ഉയര്‍ത്തിയാണ് ഇത്തവണ ജനങ്ങളുടെ പോക്കറ്റടിയിലേക്ക് എസ്ബിഐ കടന്നിരിക്കുന്നത്.

അടിസ്ഥാന വായ്പ പലിശ നിരക്കില്‍ 0.10 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. എസ്ബിഐക്ക് പുറമേ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയവരും വായ്പ പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. വായ്പ പലിശനിരക്ക് ഉയര്‍ന്നതോടെ ലോണുകളുടെ പ്രതിമാസ തിരിച്ചടവും വര്‍ധിക്കും. ജൂണ്‍ ഒന്ന് മുതലാണ് പുതിയ വായ്പ പലിശ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. 7.80 ശതമാനമായിരുന്ന വായ്പ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ 7.90 ശതമാനമാവും.

മൂന്ന് മാസത്തേക്കുള്ള വായ്പകളുടെ നിരക്ക് 7.85 ശതമാനത്തില്‍ നിന്ന് 7.95 ശതമാനമായി വര്‍ധിക്കും. ആറ് മാസത്തേക്കുള്ള വായ്പ പലിശ നിരക്ക് എട്ടില്‍ നിന്ന് 8.10 ശതമാനമാകും. ഒരു വര്‍ഷം വരെയുള്ള വായ്പ പലിശ നിരക്ക് 8.15 ശതമാനത്തില്‍ നിന്ന് 8.25 ശതമാനമായും വര്‍ധിക്കും.

കഴിഞ്ഞ ദിവസം സ്ഥിരനിക്ഷേപത്തിനുള്ള പലിശനിരക്ക് എസ്ബിഐ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വായ്പ പലിശനിരക്കുകള്‍ എസ്ബിഐ വര്‍ധിപ്പിച്ചിരിക്കുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)