അമ്മയാകാന്‍ ഒരുങ്ങുന്ന സാനിയ മിര്‍സ ഉംറ നിര്‍വ്വഹിക്കാന്‍ മദീനയില്‍

Sania Mirza,Shoib Malik,Sports,india,Umrah

ജിദ്ദ: അമ്മയാകാന്‍ ഒരുങ്ങുന്ന ടെന്നിസ് താരം സാനിയ മിര്‍സ ഉംറ നിര്‍വ്വഹിക്കാന്‍ മദീനയിലെത്തി. ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്ററുമായ ശുഐബ് മാലിക്കും സാനിയയുടെ കുടുംബവും സാനിയയ്‌ക്കൊപ്പമുണ്ടായിരുന്നു.


ശുഐബിനൊപ്പം മദീനയില്‍ തീര്‍ഥാടനത്തിനെത്തിയ ദൃശ്യങ്ങള്‍ സാനിയയുടെ സഹോദരി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പരിക്കു കാരണം ആറു മാസത്തിലേറെയായി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാനിയ ഫ്രഞ്ച് ഓപ്പണിന് മുമ്പ് തിരിച്ചെത്തേണ്ടതായിരുന്നു. അതിനിടയിലാണ് താരം അമ്മയാകാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത പുറത്തുവന്നത്.

 

 

ഒക്ടോബറിലായിരിക്കും കടിഞ്ഞൂല്‍ കുഞ്ഞിന്റെ പ്രസവം. 2010 ലാണ് സാനിയയും ശുഐബും വിവാഹിതരായത്

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)