ഇനി ആരും വൃദ്ധരാകില്ല! ചുളിവ് വീണ ചര്‍മ്മവും മുടി കൊഴിച്ചിലും ഇല്ലാതെ വാര്‍ധക്യവും കടന്നു പോകും; ഗവേഷണം പൂര്‍ത്തിയായി  

world,science,Wrinkle less skin,health

 

വാഷിങ്ടണ്‍:പ്രായത്തെ അതിജീവിക്കുന്ന ഗവേഷണം യുഎസില്‍ പൂര്‍ത്തിയായി. തൊണ്ണൂറുകാര്‍ക്കും പട്ടുപോലെ മിനുത്ത ചര്‍മവും, ഇടതൂര്‍ന്ന തലമുടിയും സ്വന്തമാക്കാം. പ്രായമേറുന്നതിന്റെ പ്രകടമായ അടയാളങ്ങളായ ചര്‍മത്തിലെ ചുളിവുകളും മുടി കൊഴിച്ചിലും ഇല്ലാതാക്കി യുവത്വത്തിലേക്കു തിരിച്ചുകൊണ്ടുപോകുന്നതിനുള്ള പരീക്ഷണം എലികളില്‍ വിജയം. യുഎസിലെ അലബാമ സര്‍വകലാശാലയില്‍ പ്രഫസറായ ഇന്ത്യന്‍ വംശജന്‍ കേശവ് സിങ് ഉള്‍പ്പെട്ട സംഘത്തിന്റേതാണു കാലാതീതമായേക്കാവുന്ന കണ്ടെത്തല്‍.

ശരീര കോശങ്ങളിലെ 'പവര്‍ഹൗസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന മൈറ്റോകോണ്‍ഡ്രിയയുടെ പ്രവര്‍ത്തനം താളംതെറ്റുന്ന സാഹചര്യം ജനിതകവ്യതിയാനം വഴി സൃഷ്ടിച്ചപ്പോള്‍ എലിക്കുണ്ടായ ശാരീരിക മാറ്റങ്ങളാണു സംഘം നിരീക്ഷിച്ചത്. ആഴ്ചകള്‍ക്കുള്ളില്‍ അതിന്റെ തൊലിപ്പുറത്തു ചുളിവുകള്‍ വീണു

രോമം പൊഴിഞ്ഞു. മൈറ്റോകോണ്‍ഡ്രിയയുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കിയപ്പോള്‍ ചര്‍മത്തിലെ ചുളിവുകള്‍ മാറി; രോമം കിളിര്‍ത്തു. എലിയെ മൂത്തു നരപ്പിക്കാന്‍ ഡോക്‌സിസൈക്ലിന്‍ എന്ന ആന്റിബയോട്ടിക് തീറ്റയിലും വെള്ളത്തിലും ചേര്‍ത്തു കൊടുക്കുകയായിരുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)