തനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട്; സിനിമയില്‍ കാസ്റ്റിങ് കൗച്ച് ശക്തമായി നിലനില്‍ക്കുന്നുണ്ട്: വെളിപ്പെടുത്തലുമായി രമ്യാ നമ്പീശന്‍

Entertainment,Gossips,Remya Nambeesan

 

മലയാളത്തില്‍ ഗ്രാമീണ സുന്ദരിയായി അരങ്ങേറി പിന്നീട് തെന്നിന്ത്യയില്‍ തന്നെ ഏറെ പ്രശസ്തയായ നടി രമ്യാ നമ്പീശന്‍ തന്റെ സിനിമാ ജീവിതത്തിലുണ്ടായ വെല്ലുവിളികള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. ഏറെ വിവാദമായ സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് രമ്യ തുറന്നു സമ്മതിക്കുകയാണ്.
സിനിമാരംഗത്തെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചു പ്രമുഖ നടി ശ്രീറെഡ്ഡി ചില ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എന്നിവര്‍ വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെയാണ് തുറന്നു പറച്ചിലുമായി താരം രംഗത്തെത്തിയിരിക്കുന്നത്.


തന്റെ ചിത്രങ്ങളെക്കുറിച്ച് സംസാരിച്ച നടിയുടെ വാക്കുകള്‍ ഇങ്ങനെ.. ' സ്‌ക്രിപ്റ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ വളരെ ശ്രദ്ധാലുക്കളായിരിക്കണം. സ്‌ക്രിപ്റ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഞാന്‍ കഴിഞ്ഞ കാലങ്ങളില്‍ തെറ്റുകള്‍ വരുത്തി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എന്റെ കഥാപാത്രം മറ്റുള്ളവരെ പോലെ തന്നെ പ്രധാനമാണ്. 'സത്യ', 'നാട്ടുപെന്നു എന്നനു തെരിയൂമ' എന്നിവയാണ് അടുത്തതായി വരുന്ന ചിത്രങ്ങള്‍. തിരക്ക് കൂടി ചിത്രങ്ങള്‍ ചെയ്യാറില്ല താന്‍. മികച്ച അവസരത്തിനായി കാത്തിരിക്കുകയാണ്. മലയാളത്തിലെ എല്ലാ തരത്തിലുള്ള വേഷങ്ങളും ഞാന്‍ പരീക്ഷിച്ചു. തമിഴില്‍ എനിക്ക് ഒരു വ്യക്തിത്വമുണ്ട്. കൂടുതലും ഗ്രാമീണമായ ഒരു രൂപം.''


വ്യവസായ മേഖലയില്‍ ചൂഷണങ്ങള്‍ നടക്കുന്നതിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ വരുന്നുണ്ട്. 'എന്റെ സഹതാരങ്ങളും കൂട്ടുകാരും വ്യവസായത്തില്‍ നിലനില്‍ക്കുന്ന മോശം സ്വാധീനത്തെക്കുറിച്ച് സംസാരിച്ചത് ഞാന്‍ അവഗണിക്കുന്നില്ല. പക്ഷേ, അത്തരം അനുഭവങ്ങള്‍ തനിക്ക് ഇതുവരെയും ഉണ്ടായിട്ടില്ല. പക്ഷേ, എന്റെ സുഹൃത്തുക്കള്‍ അത്തരം പ്രശ്‌നങ്ങള്‍ നേരിട്ടതില്‍ ഞാന്‍ ലജ്ജിക്കുന്നു, എന്നാല്‍ ഇത്തരം ചൂഷണങ്ങള്‍ സിനിമയില്‍ ഇല്ലെന്നു താന്‍ പറയില്ല.

എനിക്കൊരു വ്യക്തിപരമായ അനുഭവം ഇല്ല. ഇത് ഒഴിവാക്കാനുള്ള ഒരേയൊരു വഴി ഇപ്പോള്‍, നമുക്ക് അതിനെക്കുറിച്ച് സംസാരിക്കാന്‍ നിരവധി പ്ലാറ്റ്‌ഫോമുകളുണ്ട്, അവിടെ ഈ വിഷയം ശക്തമായി ഉന്നയിക്കുക എന്നതാണ്.''

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)