റിലയന്‍സിന് പുതിയ നാല് കമ്പനികള്‍ കൂടി; മൂലധനം 1000 കോടി

Reliance Industries,Business,India

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഭീമന്‍മാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നാല് പുതിയ ബിസിനസ് സംരംഭങ്ങള്‍ കൂടി ആരംഭിക്കുന്നു. റിഫൈനിംഗ് ആന്‍ഡ് മാര്‍ക്കറ്റിങ്, എക്‌സ്‌പ്ലൊറേഷന്‍ ആന്‍ഡ് പ്രോഡക്ഷന്‍, പെട്രോകെമിക്കല്‍സ്, ടെക്‌സ്‌റ്റൈല്‍സ്, ഹൈഡ്രോകാര്‍ബണ്‍സ്, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളിലായാണ് റിലയന്‍സ് നവസംരംഭങ്ങള്‍ ആരംഭിക്കുന്നത്. പുതിയ കമ്പനികളുടെ മൊത്തം അംഗീകൃത ഷെയര്‍ ക്യാപിറ്റല്‍ 1000 കോടി രൂപയായിരിക്കും.

 

ഇതില്‍ പല മേഖലകളിലും റിലയന്‍സ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ മേഖലകളിലായി നിലവില്‍ 99 കമ്പനികള്‍ റിലയന്‍സിനുണ്ട്. പുതിയ കമ്പനികള്‍ രൂപീകരിക്കുന്നതോടെ മൊത്തം 103 കമ്പനികളാകും. വൈകാതെ അനുമതികള്‍ക്കായി കോര്‍പ്പറേറ്റ് മന്ത്രാലയത്തെ സമീപിക്കാനാണ് തീരുമാനം.


കഴിഞ്ഞ മാര്‍ച്ചില്‍ കമ്പനി പ്രൊമോട്ടര്‍മാരുടെ ഷെയര്‍ ഹോള്‍ഡിങ്ങില്‍ ഒരു അഴിച്ചുപണി നടത്തിയിരുന്നു. 15 സ്ഥാപനങ്ങള്‍ ഹോള്‍ഡ് ചെയ്തിരുന്ന 120 കോടി ഓഹരികള്‍ എട്ടു കമ്പനികളിലാക്കി ചുരുക്കി. നിലവില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പുതുതായി രൂപീകരിക്കുന്ന കമ്പനിയുടെ കീഴില്‍ കൊണ്ടുവരും.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)