ബെയ്‌ലിന്റെ അസാമാന്യമായൊരു ബൈസിക്കിള്‍ കിക്ക് ലോകം മുഴുവന്‍ അന്തിച്ചുപോയ ഗോള്‍! കിരീടത്തിലേക്കുള്ള ചുംബനമായത് ഇങ്ങനെയാണ്

Real Madrid, win Champions League ,brilliant Bale ,sinks Liverpool

കീവ്: സിദാന്റെ പരീക്ഷണം തെറ്റിയില്ല, സൂപ്പര്‍ സബ്ബ് ആയിറങ്ങിയ ബെയ്‌ലിന്റെ അസാമാന്യമായൊരു ബൈസിക്കിള്‍ കിക്ക് ലോകം മുഴുവന്‍ അന്തിച്ചുപോയ ഗോള്‍! ലിവര്‍ പൂളുമായുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയലിന്റെ കിരീടത്തിലേക്കുള്ള ചുംബനമായി. പോരാട്ടവീര്യം കൊണ്ട് കീവിലെ കാണികളുടെ കയ്യടി നേടിയ ലിവര്‍പൂള്‍ എഫ്‌സിയെ കരിം ബെന്‍സേമ (51), ഗാരത് ബെയ്‌ലിന്റെ ത്രസിപ്പിക്കുന്ന ഇരട്ട ഗോളും (64, 83) റയല്‍ ഹാട്രിക് കിരീടം സ്വന്തമാക്കാന്‍ കൂടെ നിന്ന കാഴ്ചയാണ് ചാമ്പ്യന്‍സ് ലീഗ് അവസാനിപ്പിച്ചപ്പോള്‍ കാണാനായത് .ലിവര്‍ പൂളിന്റെ ആശ്വാസഗോള്‍ സെനഗല്‍ താരം സാദിയോ മാനെ (55) നേടി.

ഗോളൊഴിഞ്ഞു നിന്ന ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് ഫൈനല്‍ മല്‍സരത്തിലെ നാലു ഗോളുകളും പിറന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ ലോറിസ് കറിയൂസിന്റെ ഒരിക്കലും തിരുത്താന്‍ ആകാത്ത രണ്ട് പിഴവുകളാണ് മല്‍സര ഫലം റയലിന് അനുകൂലമാക്കിയത്. മല്‍സരത്തില്‍ റയലിന്റെ ആദ്യത്തെ ഗോളും മൂന്നാം ഗോളും ലോറിസിന്റെ പിഴവിന്റെ ഫലമായിരുന്നു. സൂപ്പര്‍താരം മുഹമ്മദ് സലാ പരുക്കേറ്റ് പുറത്തായിട്ടും പിടിച്ചുനിന്ന ലിവര്‍പൂളിനെ തീര്‍ത്തും തളര്‍ത്തിക്കളഞ്ഞു ആ പിഴവുകള്‍.

 

കരിം ബെന്‍സേമയുടെ ഗോളിന് വഴിയൊരുക്കിയ പിഴവായിരുന്നു ആദ്യത്തേത്. റയലിന്റെ മുന്നേറ്റത്തിനൊടുവില്‍ പിടിച്ചെടുത്ത പന്ത് സഹതാരത്തിനു നല്‍കാനുള്ള ലോറിസിന്റെ ശ്രമത്തിന് തൊട്ടുമുന്നില്‍ കരിം ബെന്‍സേമയുടെ വലംകാല്‍ ബ്ലോക്ക്. ബെന്‍സേമയുടെ കാലില്‍ തട്ടി ഗതിമാറിയ പന്ത് നേരെ ലിവര്‍പൂള്‍ പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്ക്. ലോറിസിന്റെ നേതൃത്വത്തില്‍ ലിവര്‍പൂള്‍ താരങ്ങള്‍ പ്രതിഷേധിച്ചു നോക്കിയെങ്കിലും എല്ലാം വെറുതെയായി. ഫലം, ചാംപ്യന്‍സ് ലീഗ് ഫൈനല്‍ പോലൊരു വേദിയില്‍ തീര്‍ത്തും അപ്രതീക്ഷിതമെന്നു പറയാവുന്ന ഗോളുമായി 51ാം മിനിറ്റില്‍ റയല്‍ മുന്നില്‍.

സിനദീന്‍ സിദാനു ശേഷം (2002) ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടുന്ന ആദ്യ ഫ്രഞ്ചു താരവുമായി ബെന്‍സേമ. തൊട്ടുപിന്നാലെ ലിവര്‍പൂളിന് അനുകൂലമായി ലഭിച്ച കോര്‍ണറില്‍നിന്ന് സാദിയോ മാനെ സമനില ഗോള്‍ നേടി. കോര്‍ണറില്‍നിന്നും ഫിര്‍മീഞ്ഞോ ഉയര്‍ത്തിവിട്ട പന്ത് ലോവ്‌റിന്‍ തലകൊണ്ടു കുത്തി റയല്‍ പോസ്റ്റിനു മുന്നിലേക്കിട്ടു. റയല്‍ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസ് കൃത്യമായി പന്തിന്റെ വഴിയിലേക്കു ചാടിയെങ്കിലും സാദിയോ മാനെയുടെ നീട്ടിയ കാലുകള്‍ പന്തിന്റെ ഗതി മാറ്റി. 55ാം മിനിറ്റില്‍ ലിവര്‍പൂള്‍ റയലിനൊപ്പം. സ്‌കോര്‍: 11.

ഇരുടീമുകളും കൊണ്ടും കൊടുത്തും മുന്നേറുന്നതിനിടെ ഇസ്‌കോയെ പിന്‍വലിച്ച സിദാന്‍, കഴിഞ്ഞ മല്‍സരങ്ങളില്‍ ഫോം തെളിയിച്ച ഗാരത് ബെയ്‌ലിനെ കൊണ്ടുവന്നു. നിര്‍ഭാഗ്യം രണ്ടു തവണ ഇസ്‌കോയുടെ ഗോള്‍ശ്രമം തടഞ്ഞെങ്കിലും സബ്ബായി ഇറങ്ങിയ ബെയ്‌ലിന്റെ വരവ് റയലിന്റെ ഭാഗ്യമായി. കളത്തിലിറങ്ങി മൂന്നാം മിനിറ്റില്‍ത്തന്നെ ബെയ്ല്‍ വല ചലിപ്പിച്ചു. അതും ഈ സീസണിലെ ഏറ്റവും മികച്ച ഗോളെന്ന ഖ്യാതിയുള്ള റൊണാള്‍ഡോയുടെ ബൈസിക്കില്‍ കിക്ക് ഗോളിനെ വെല്ലുന്നൊരു ഗോളുമായി. എന്നെന്നും ഓര്‍മിക്കപ്പെടുന്ന ആ ഗോള്‍ കിരീടത്തിലേക്കുള്ള ഒരു ചുംബനമാവുകയായിരുന്നു
എന്നതാണ് സത്യം

മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ഇടതുവിങ്ങില്‍നിന്നും ലിവര്‍പൂള്‍ ഗോള്‍മുഖം ലക്ഷ്യമാക്കി മാര്‍സലോയുടെ അപകടരഹിതമെന്ന് തോന്നാവുന്ന ക്രോസ്. ലിവര്‍പൂള്‍ ബോക്‌സിന്റെ മധ്യത്തിലേക്കു വന്ന പന്തിനെ അസാമാന്യമായൊരു ബൈസിക്കിള്‍ കിക്കിലൂടെ ബെയ്ല്‍ വലയിലെത്തിച്ചു. സകലരും അന്തിച്ചുപോയ ഗോള്‍. റയല്‍ 21ന് മുന്നില്‍. 83ാം മിനിറ്റില്‍ റയല്‍ വിജയമുറപ്പിച്ച് ലീഡ് വര്‍ധിപ്പിച്ചു. ഇക്കുറിയും ഗോള്‍ വന്നത് മാര്‍സലോബെയ്ല്‍ സഖ്യത്തിലൂടെ.

ഇത്തവണ പക്ഷേ ഗോളിലേക്കുള്ള നീക്കത്തില്‍ ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ ലോറിസിന്റെ പിഴവും നിര്‍ണായക പങ്കുവഹിച്ചു. ബോക്‌സിനു വെളിയില്‍ മാര്‍സലോയില്‍നിന്നും ബെയ്‌ലിലേക്കു പന്തെത്തുമ്പോള്‍ അതിന് ഗോള്‍മണമുണ്ടെന്ന് റയല്‍ താരങ്ങള്‍ പോലും കരുതിയിരിക്കില്ല. ഏറെ ദൂരത്തുനിന്നും ബെയ്ല്‍ തൊടുത്ത ഷോട്ട് ലോറിസിന്റെ കൈകള്‍ക്ക് പാകമായിരുന്നെങ്കിലും താരത്തിന് ഒരിക്കല്‍ക്കൂടി പിഴച്ചു. ലോറസിന്റെ കയ്യില്‍നിന്നും വഴുതിയ പന്ത് നേരെ വലയിലേക്ക്. 31ന്റെ ലീഡ് നേടിയ റയല്‍ മല്‍സരവും കിരീടവും സ്വന്തമാക്കി.


ലിവര്‍ പൂളിന്റെ പിഴവും സിദാന്റെ മികവും ;

പരുക്കേറ്റ് മടങ്ങിയ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാ, റയല്‍ താരം ഡാനി കാര്‍വജാല്‍ എന്നിവരുടെ കണ്ണീരും ലിവര്‍പൂള്‍ ഗോള്‍പോസ്റ്റിനു മുന്നില്‍ ചോരുന്ന കൈകളുമായി നിലയുറപ്പിച്ച ഗോള്‍കീപ്പര്‍ ലോറിസ് കറിയൂസിന്റെ ഇരട്ടപ്പിഴവും ലിവര്‍ പൂളിനെ കിരീടമെന്ന മോഹത്തിന്റെ ദൂരം കൂട്ടി. റയലിന്റെ തുടര്‍ച്ചയായ മൂന്നാം ചാംപ്യന്‍സ് ലീഗ് കിരീടമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സിനദീന്‍ സിദാന്‍ റയലിന്റെ പരിശീലകനായ ശേഷമാണ് ഈ മൂന്നു കിരീടങ്ങളും മഡ്രിഡിലേക്കെത്തുന്നത്.

ഫൈനലിന്റെ താരമാകാനെത്തിയ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാ ആദ്യ പകുതിയില്‍ത്തന്നെ പരുക്കേറ്റ് കണ്ണീരോടെ കളം വിട്ടത് മല്‍സരത്തിലെ വേദനിപ്പിക്കുന്ന കാഴ്ചയായി. സലായെ തടയാനുള്ള റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ ശ്രമമാണ് പരുക്കിന് കാരണമായത്. പിന്നാലെ റയല്‍ പ്രതിരോധത്തിലെ കരുത്തന്‍ ഡാനി കാര്‍വജാലും പരുക്കേറ്റ് കണ്ണീരോടെ കളം വിട്ടു. പരുക്കില്‍നിന്ന് മുക്തനായി ഈ മല്‍സരത്തിലൂടെ തിരിച്ചെത്തിയ കാര്‍വജാലിന് വീണ്ടും പരുക്കേറ്റത് താരത്തിന്റെ ലോകകപ്പ് സാധ്യതകളിലും നിഴല്‍ വീഴ്ത്തും.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)