വീണ്ടും ക്ലബ് മാറ്റത്തിനൊരുങ്ങി നെയ്മര്‍; റയലിലേക്കെന്ന് സൂചന

PSG,Real Madrid,Neymer jr

മാഡ്രിഡ്: ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ വീണ്ടും ക്ലബ് മാറ്റത്തിനൊരുങ്ങുന്നു. ഇത്തവണ ബാഴ്‌സയുടെ ചിരവൈരികളായ റയല്‍ മാഡ്രിഡിലേക്ക്‌പോകാനാണ് നെയ്മര്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.


റയല്‍ മാഡ്രിഡ് കളിക്കാരനായിരുന്ന ജര്‍മ്മനിയുടെ മുന്‍ പ്രതിരോധ താരം പോള്‍ ബ്രെയ്റ്റ്നറുടെ ഒരു ചാനല്‍ അഭിമുഖത്തിലെ പരാമര്‍ശമാണ് നെയ്മറുടെ ക്ലബ് മാറ്റ വാര്‍ത്ത വീണ്ടും ചൂടുപിടിക്കാന്‍ കാരണം.


അടുത്ത സീസണില്‍ നെയ്മര്‍ റയലിന്റെ അവിഭാജ്യഘടകമായേക്കാം എന്നായിരുന്നു ബ്രെയ്റ്റനറുടെ പരാമര്‍ശം. സിദാന്റെ റയലുമായി നെയ്മര്‍ ബന്ധപ്പെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.

 

കഴിഞ്ഞ ആഗസ്റ്റിലാണ് റെക്കോര്‍ഡ് തുകയ്ക്ക് നെയ്മര്‍ പിഎസ്ജിയിലെത്തിയത്. കാല്‍പ്പാദത്തിനേറ്റ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായ നെയ്മര്‍ കഴിഞ്ഞ ആഴ്ചയാണ് പാരീസിലേക്ക് മടങ്ങിയത്.

പിഎസ്ജിയില്‍ നെയ്മര്‍ സന്തുഷ്ടനല്ലെന്ന തരത്തില്‍ നേരത്തെ വാര്‍ത്ത വന്നിരുന്നു. 222 മില്യണ്‍ ഡോളറിനായിരുന്നു പിഎസ്ജി ബാഴ്സലോണയില്‍ നിന്ന് നെയ്മറെ സ്വന്തമാക്കിയത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)