പുത്തന്‍ ലുക്കില്‍ ഹ്യുണ്ടായി ക്രെറ്റ; സൗന്ദര്യം ഇരട്ടിയായെന്ന് വാഹന പ്രേമികള്‍

Hyundai Creta,Autos

പുത്തന്‍ രൂപഭാവത്തില്‍ എത്തിയ ഹ്യുണ്ടായി ക്രെറ്റ വിപണിയില്‍ തരങ്കമാകുന്നു. മോഡി കൂട്ടിയ ഫെയ്സ്ലിഫ്റ്റിനെ കഴിഞ്ഞ മാസമാണ് ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കസ്‌കേഡിംഗ് ശൈലിയിലുള്ള മുന്‍ ഗ്രില്ല് ക്രെറ്റയുടെ സൗന്ദര്യം ഇരട്ടിയാക്കിയെന്നാണ് മാര്‍ക്കറ്റ് റിവ്യൂകള്‍ സൂചിപ്പിക്കുന്നത്.

പുതിയ ക്രെറ്റയ്ക്ക് ആവശ്യക്കാരേറുന്നതിനാല്‍ പുതുക്കിയ രൂപഭാവങ്ങളോെട അവതരിപ്പിക്കുകയാണ് ഹ്യുണ്ടായി. ആഫ്റ്റര്‍മാര്‍ക്കറ്റ് ആക്സസറി നിര്‍മ്മാതാക്കളായ കാര്‍ ചിക് ഓട്ടോമോട്ടീവ് പുറത്തിറക്കിയ പുതിയ 'ബ്ലേസ് ഗ്രില്ല്' ആണ് പുതുക്കിയ ക്രെറ്റയെ സുന്ദരനാക്കിയിരിക്കുന്നത്. 14,999 രൂപയാണ് ബ്ലേസ് ഗ്രില്ലിന് വിപണിയില്‍ വില.

ഗ്രില്ലിന്റെ ആകാരത്തില്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍ എല്‍ഇഡി വെളിച്ചമാണ് വാഹനത്തിന് പുതുമ പകരുന്നത്. ഇന്‍ഡിക്കേറ്ററിന്റെ താളത്തിനൊത്താണ് എല്‍ഇഡി ലൈറ്റുകള്‍ വിസ്മയം കാഴ്ചവെക്കുക. ഫോഗ്ലാമ്പുകള്‍ക്ക് സമീപമുള്ള എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും ബ്ലേസ് ഗ്രില്ല് പാക്കേജില്‍പ്പെടും.

എസ്യുവി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ ഗ്രില്ലില്‍ നീല വെളിച്ചം തെളിയും. ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഗ്രില്ലിന്റെ ഒരുഭാഗത്തില്‍ എല്‍ഇഡി തെളിച്ചം അണയും.

ശേഷം അതത് ടേണ്‍ ഇന്‍ഡിക്കേറ്ററിന്റെ ദിശയിലേക്കാണ് ഗ്രില്ലിലുള്ള എല്‍ഇഡി തെളിയുക. ഇനി ഹസാര്‍ഡ് ലാമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഇന്‍ഡിക്കേറ്റര്‍ ലാമ്പുകളുടെ താളത്തിനൊത്തു ഗ്രില്ല് പൂര്‍ണ്ണമായി പ്രകാശിക്കും

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)