രണം; പഴയ അച്ചില്‍ കൂട്ടുകള്‍ മാറ്റി വാര്‍ത്ത ഡിട്രോയിഡ് കാഴ്ച

Ranam ,Movie Review


നിധിന്‍ നാഥ് 2.5 / 5

നവാഗതനായ നിര്‍മല്‍ സഹദേവന്റെ രണത്തിന് വലിയ പ്രതീക്ഷ ഉയര്‍ത്തുന്നതയായിരുന്നു പുറത്ത് വന്ന ട്രൈലര്‍. ആക്ഷന്‍ ഡ്രാമയാണെന്ന ആദ്യം തന്നെ സൂചന നല്‍കിയിരുന്നു. അമേരിക്ക പശ്ചാത്തലമായി നിരവധി സിനിമകള്‍ കണ്ട മലയാളിക്ക് പരിചിതമല്ലാത്ത ഒരു ഇടമാണ് നിര്‍മല്‍ സഹദേവന്റെ പശ്ചാത്തലം. സിനിമയുടെ പശ്ചാത്തലവും ഡിട്രോയിഡ് എന്ന നഗരത്തിനെയും പരിചയപ്പെടുത്തിയാണ് സിനിമയുടെ തുടക്കം. അമേരിക്കയുടെ ഓട്ടോമൊബൈല്‍ തലസ്ഥനായ നഗരം പിന്നീട്ട് ഡ്രഗ് മാഫിയയുടെ പ്രധാന കേന്ദ്രമാക്കുകയായിരുന്നു. ഇവിടെ ജീവിക്കുന്നവരുടെ കഥയാണ് രണം- ഡിട്രോയിഡ് റൈസിങ് പറയുന്നത്.

ഡ്രഗ് മാഫിയകള്‍ തമ്മിലുള്ള പോരും അതില്‍ കുടുങ്ങി പോകുന്നവര്‍ അവരുടെ അതിജീവനത്തിേെന്റ കഥയാണ് രണം. സിനിമയുടെ വണ്‍ലൈനില്‍ പുതുമയുള്ള മലയാള സിനിമക്ക് പരിചിതമല്ലാത്ത ഇടത്തിലാണ് സിനിമയെന്നത് മാത്രമാണ് പക്ഷേ രണം ബാക്കിയാക്കുന്നത്. ആക്ഷന്‍ ത്രില്ലറെന്ന് തോന്നിപ്പിക്കുന്ന പുറമോടിയുണ്ടെങ്കില്‍ ഏത് ഗണത്തിലാണ് സിനിമ ഉള്‍പെടുന്നതെന്ന് തിരിച്ചറിയാന്‍ കഴിയാതെയാണ് സിനിമ അവസാനിക്കുന്നത്.

ഡിട്രോയിഡില്‍ നടക്കുന്ന ഡ്രഗ് മാഫിയ വാറും ഇതിലെ പ്രധാനിയായ ദാമോദര്‍ രത്‌നം(റഹ്മാന്‍) ഇയാളുടെ ഏജന്റായി പ്രവര്‍ത്തിക്കുന്ന ആദി(പ്രിഥ്വിരാജ്) ഇവരുടെ ചുറ്റമുള്ളവര്‍, ഇവരുടെ അതിജീവനത്തിനായുള്ള ശ്രമമാണ് രണം. ഡിട്രോയിഡ് നഗരത്തിലെ മയക്ക് മരുന്ന് സംഘത്തിന്റെ തലവനാവാന്‍ ആഗ്രഹിക്കുന്ന ദമോദര്‍, ദമോദറില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കാത്തിരിക്കുന്ന ആദി. ഈ ഒരു വണ്‍ലൈനില്‍ നിന്ന് ആ പ്രദേശത്തിന്റെ രാഷ്ട്രീയം മുന്‍ നിര്‍ത്തിയാണ് സിനിമ പുരോഗമിക്കുന്നത്.

കുടിയേറ്റക്കാരുടെ വിഷയത്തില്‍ ചര്‍ച്ച ചെയ്യുന്ന സിനിമകള്‍ മുന്‍പും മലയാള സിനിമ പറഞ്ഞിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം തന്നെ വ്യത്യസ്ഥമായാണ് രണത്തിന്റെ അവതരണം. അമേരിക്കന്‍ മലയാളികളെ കോമഡിയുടെ ഭാഗമായോ സമ്പന്നമായ ആളുകളോയായി അവതരിപ്പിക്കുന്ന സിനിമ കാഴ്ചയില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നിടതാണ് രണത്തിന് ഒരു മികവുള്ളത്. ഹേയ് ജൂഡ് എന്ന സിനിമയുടെ തിരക്കഥയായ നിര്‍മലിന്റെ ആദ്യ സ്വതന്ത്ര്യ സിനിമ ഇടപെടലിന്റെ മികവ് അതിന്റെ മേക്കിങില്‍ മാത്രമാണ്. ക്രൈം ആക്ഷന്‍ ഡ്രാമ എന്ന തലത്തില്‍ പരിചയപ്പെടുത്തുന്ന സിനിമയില്‍ വൈകാരിക തലം കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ സിനിമ മുഴച്ച് നില്‍കുന്നുണ്ട്.

പതിവ് മലയാള സിനിമകളുടെ ശൈലിയില്‍ നിന്ന് വ്യത്യസ്ഥമായ കാഴ്ച സങ്കല്‍പങ്ങള്‍ പ്രിഥ്വിരാജ് സിനിമകളിലൂടെ ലഭിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് കഴിഞ്ഞ കുറച്ച് കാലമായി പ്രിഥ്വിരാജ് സിനിമകള്‍ ഒരുക്കുന്നത്. ഈ സീരിയസിലെ അടുത്ത സിനിമയാണ് രണം. സെവന്‍ത് ഡേ തുടങ്ങി ആദം ജോണ്‍, ഇസ്ര, ആദം ജോണ്‍ തുടങ്ങി സിനിമകളുടെ പരിചരണത്തിനോട് സാമ്യം തോന്നുന്നുണ്ട് രണത്തിനും. നന്മ മരമായ നായക സങ്കപ്പങ്ങള്‍ക്ക് മാറ്റം വരുത്തിയ അതേ ശൈലി തന്നെയാണ് ഇവിടെയും പിന്തുടരുന്നത്. ആദ്യം ഒരു പുതുമ തോന്നിയ ഈ ശൈലി ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്യുന്നതിലൂടെ മുഷിച്ചല്‍ അനുഭവപ്പെടുന്നുണ്ട്. ഒരേ ഭാവവും ഒരേ സന്ദര്‍ഭങ്ങളും തന്നെയാണ് വീണ്ടും വീണ്ടും പ്രേക്ഷകരില്ലെത്തുന്നതിലൂടെ നടന്‍ എന്ന നിലയില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയാണ്.

സിനിമയുടെ പശ്ചാത്തലത്തിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താന്‍ സംഭാഷണത്തിലെ ഭാഷയിലൊക്കെ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഇംഗ്ലീഷും തമിഴും, മലയാളമൊക്കെ ഇടകലര്‍ന്നാണ് സംഭാഷണങ്ങള്‍. പക്ഷെ ഇത് ഭൂരിപക്ഷം വരുന്ന സിനിമ പ്രേക്ഷകര്‍ക്ക് സ്വീകാര്യമാവുമെന്നതില്‍ സംശമാണ്. സിനിമയ്ക്ക് വൈകാരിക തലം സമ്മാനിക്കാനായി ഉപയോഗിച്ചിരിക്കുന്നത് സംഭാഷണങ്ങളാണ് എന്നത് ചെറിയ രീതിയില്ലെങ്കിലും വിലങ്ങ് തടിയാവുന്നുണ്ട്. സംഭാഷണങ്ങള്‍ പലപ്പോഴും മെലോ ഡ്രാമയുടെ ശൈലിയിലേക്ക് വഴുത്തി വീഴുന്നുമുണ്ട്.

ജിഗ്മി ടെന്‍സിങിന്റെ ദൃശ പരിചരണം മികവ് പുലര്‍ത്തുന്നുണ്ട് ചിത്രം. ജെയ്ക്‌സ് ബിജോയുടെ പാട്ടുകള്‍ ഓര്‍മയില്‍ തങ്ങുന്നതല്ലെങ്കില്‍ പശ്ചാത്തല സംഗീതം സിനിമയുടെ മൂഡിന് അനുയോജ്യമാണ്. സിനമയില്‍ എടുത്ത് പറയേണ്ടത് ദാമോദര്‍ രത്‌നമെന്ന ശ്രീലങ്കന്‍ വംശജനായ ഡിട്രോയിഡിലെ ഡ്രഗ് മാഫിയ തലവനായുള്ള റഹ്മാന്റെ പ്രകടനമാണ്. സ്‌ക്രീന്‍ പ്രസന്‍സില്‍ പലപ്പോഴും മികവ് പുലര്‍ത്താറുള്ള പ്രിഥ്വിരാജിനെ പലയിടതും മറകടക്കുന്നുണ്ട് റഹ്മാന്‍ രണത്തില്‍. മംമ്ത പിന്‍മാറിയപ്പോള്‍ പ്രധാന സ്ത്രീ കഥാപാത്രം അവതരിപ്പിക്കാന്‍ നറുക്ക് വീണത് ഇഷാ തല്‍വാറിനായിരുന്നു. എന്നാല്‍ പ്രകടനം കൊണ്ട് ഒന്നും തന്നെ ഓര്‍ത്ത് വെക്കാന്‍ നല്‍കുന്നില്ല ഇഷയുടെ സീമ.

ഹോളിവുഡ് സിനിമകളുടെ സാങ്കേതിക മികവിനോട് കിട പിടിക്കുന്ന തലത്തില്‍ ഒരുക്കാന്‍ ശ്രമിച്ച സിനിമയെന്ന നിലയില്‍ പാതി വിജയിച്ച ശ്രമമാണ് രണം. അണിയറയില്‍ വിദേശികളടക്കം വലിയൊരു സംഘം പ്രവര്‍ത്തിച്ച സിനിമ തുടങ്ങിയവയൊന്നും തന്നെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തലത്തിലേക്കുള്ള സംഭാവനകള്‍ നല്‍കിയട്ടില്ല.

ഒരേ അച്ചില്‍ കൂട്ടുകള്‍ മാറ്റി പലഹാരമുണ്ടാക്കി വിവിധ പേരുകളില്‍ വില്‍ക്കുന്ന ഒരു പരിപാടിയുണ്ട്. അതേ തന്ത്രമാണ് പല പ്രിഥ്വിരാജ് സിനിമകളും. പേരിലും കഥാസന്ദര്‍ഭത്തിലും ചെറിയ മാറ്റമുണ്ടാവുമെങ്കില്‍ അടിസ്ഥാനപരമായി സിനിമക്ക് പഴയ സിനിമകളുടെ ഛായയുണ്ട്. ആവര്‍ത്തന വിരസത പ്രേക്ഷകന് സമാനിച്ചാണ് അമേരിക്കയിലെ മയക്കുമരുന്ന് തലസ്ഥാനമായ ഡിട്രോയിഡിലെ കുട്ടിയേറ്റക്കാരുടെ അതിജീവന കഥ അവസാനിക്കുന്നത്. രണ്ടര മണിക്കൂര്‍ ആകെ സമാനിക്കുന്ന മികവ് റഹ്മാന്‍ എന്ന നടന്റെ പ്രകടനവും നിര്‍മല്‍ സഹദേവ് എന്ന പ്രതിഭയുള്ള ഫിലിം മേക്കറെയുമാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)