ഖത്തര്‍ ലോകകപ്പ് വൊളണ്ടിയര്‍മാരാകാന്‍ ഇന്ത്യക്കാരുടെ തിക്കും തിരക്കും! ഇരുപതിനായിരത്തിലേറെ അപേക്ഷകളുമായി മുന്നില്‍

Pravsam,Qatar world cup 2022,Sports

ദോഹ: 2022ല്‍ നടക്കുന്ന ഖത്തര്‍ ലോകകപ്പിലേക്ക് വൊളണ്ടിയര്‍മാരാവാന്‍ ഇന്ത്യക്കാരുടെ തിക്കും തിരക്കും. വൊളണ്ടിയര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവരില്‍ മുന്നില്‍ ഇന്ത്യക്കാര്‍. ഇരുപതിനായിരത്തിലേറെ ഇന്ത്യക്കാരാണ് പേര്‍ രജിസ്റ്റര്‍ ചെയ്ത് ഒന്നാമതെത്തിയത്. പതിനായിരം അപേക്ഷകള്‍ വന്ന ഒമാനാണ് രണ്ടാം സ്ഥാനത്ത്.

ജോര്‍ദ്ദാന്‍ ഈജിപ്ത് എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുളളത്. ആതിഥേയരായ ഖത്തറില്‍ നിന്ന് 7200 ലേറെ രജിസ്‌ട്രേഷനുകളാണ് വന്നത്.
രജിസ്‌ട്രേന്‍ ആരംഭിച്ച് ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇരുപതിനായിരത്തിലേറെ ഇന്ത്യക്കാരാണ് പേര് രജിസ്റ്റര്‍ ചെയ്തത്. ആകെ ഇതുവരെ ഒരു ലക്ഷത്തി നാല്‍പ്പത്തിമൂവായിരത്തോളം പേരാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.

സെപ്തംബര്‍ രണ്ട് മുതലാണ് ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ഡ് ഡെലിവറി ആന്റ് ലെഗസി ലോകകപ്പിനുള്ള വൊളണ്ടിയര്‍ രജിസ്‌ട്രേഷന് ഓണ്‍ലൈനായി അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. രജിസ്‌ട്രേന്‍ ഒരാഴ്ച്ച പൂര്‍ത്തിയാകുമ്പോള്‍ മികച്ച പ്രതികരണമാണ് സുപ്രീം കമ്മിറ്റിക്ക് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വൊളണ്ടിയര്‍ രജിസ്‌ട്രേഷന്റെ മികച്ച വിജയം ഖത്തര്‍ ലോകകപ്പിനുള്ള ശക്തമായ പിന്തുണയാണ് സൂചിപ്പിക്കുന്നതെന്ന് സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആരന്‍ ലെഗസി അധികതര്‍ അറിയിച്ചു. അടുത്ത ലോകകപ്പ് ഖത്തറിന്റെ മാത്രമല്ല മറിച്ച അറബ് ലോകത്തിന്റെയും ഏഷ്യയുടെയും മുഴുവന്‍ ലോകകപ്പാണെന്ന് നേരത്തെ ഖത്തര്‍ അമീര്‍ പറഞ്ഞിരുന്നു.

2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് മത്സരങ്ങള്‍ നടക്കുക. പ്രതിസന്ധിക്കിടയിലും, 2022 ഫുട്‌ബോള്‍ ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി ഖത്തര്‍ ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)