കുഞ്ഞ് എന്‍സോയുടെ മുഖത്തേക്കുള്ള ആളുകളുടെ തുറിച്ചുനോട്ടം അകറ്റാന്‍, മകന്റെ മുഖത്തുള്ള കറുത്ത മറുക് സ്വന്തം മുഖത്തും വരച്ച് ചേര്‍ത്ത് അമ്മ  

mom and child

 

ലോകത്തിലെ ഏറ്റവും ഭംഗിയുള്ള അമ്മയും മകനും ആര് എന്ന് ചോദ്യത്തിന് ഒരു ഉത്തരമേ കാണൂ, ഒരു വയസ്സുകാരന്‍ എന്‍സോയും അവന്റെ അമ്മ കരോളിനയും.
കഴുത്തിലാകെ പൊക്കിള്‍കൊടി ചുറ്റിയ നിലയിലാണ് ഡോക്ടര്‍
കുഞ്ഞ് എന്‍സോയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. എങ്കിലും തികച്ചും ആരോഗ്യവാനാവും ക്യൂട്ടുമായിരുന്നു കുഞ്ഞ് എന്‍സോ.

അവന്റെ ഇടത് നെറ്റിയുടെ പാതിയും ഇടത് കണ്ണും മൂടിയ ആ കറുത്ത ബെര്‍ത്ത് മാര്‍ക്ക് ഡോക്ടര്‍മാരെയും അമ്മ കരോളിനയെയും ഏറെ ആശങ്കപ്പെടുത്തി.എന്നാല്‍ പക്ഷേ പരിശോധനകള്‍ക്ക് ശേഷം അത് തീര്‍ത്തും അപകടകരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിന് ശേഷമാണ് കരോളിനയ്ക്ക് ആശ്വാസമായത്.

എന്നാല്‍ കുഞ്ഞ് എന്‍സോയോടുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാട് വേദനിപ്പിക്കുന്നതായിരുന്നു. കുഞ്ഞുമായി പുറത്തു പോകുമ്പോഴൊക്കെ ആളുകളുടെ തുറിച്ചുനോട്ടവും മറ്റും ആ അമ്മയെ ഏറെ വേദനിപ്പിച്ചു. ചിലരാകട്ടെ ആ കുരുന്നിനെ വെറുപ്പോടെ പോലും നോക്കാന്‍ തുടങ്ങി.

എന്‍സോയ്ക്ക് നേരിടേണ്ടി വരുന്ന വെറുപ്പും അവഗണനയും സഹതാപത്തോടെയുള്ള ആളുകളുടെ നോട്ടവുമൊക്കെ കരോളിനയില്‍ അസ്വസ്ഥതയുണ്ടാക്കി. എങ്കിലും ആ സുന്ദരന്‍ കുഞ്ഞിനെ അവര്‍ ദൈവത്തിന്റെ സമ്മാനമായി കരുതി.

ഒരു ദിവസമെങ്കിലും അവനെപ്പോലെയാകണമെന്ന് കരോളിന തീരുമാനിച്ചു. ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ സഹായത്തോടെ തന്റെ മുഖത്തും കുഞ്ഞിന്റെ അതേ മറുക് വരച്ചു ചേര്‍ത്തു. അമ്മയുടെ രൂപം കണ്ട് അവന്‍ ഏറെ സന്തോഷവനായിയെന്ന് കരോളിന പറയുന്നു. മകനോടൊപ്പം ധാരാളം ചിത്രങ്ങളെടുത്ത് അവന് പിന്നീടു കാണാനായി അവര്‍ സൂക്ഷിച്ചു.

അന്ന് അവര്‍ അതേ മറുകോടെയാണ് ഓഫീസല്‍ പോയതും. എന്‍സോയെ നോക്കുന്ന അതേ കണ്ണുകളോടെയാണ് ആളുകള്‍ തന്നെയും കണ്ടതെന്ന് അവര്‍ പറയുന്നു. എന്‍സോയ്ക്ക് ജീവിതകാലം മുഴുവന്‍ ഇത് നേരിടേണ്ടി വന്നേക്കാം അതേ അവസ്ഥ ഒരു ദിവസമെങ്കിലും അറിഞ്ഞിരിക്കാന്‍ വേണ്ടിയാണ് അവര്‍ അതേ മേക്കപ്പില്‍ പുറത്ത് പോയതും. എങ്കിലും ആ രൂപത്തില്‍ താനാണ് ലോകത്തിലെ ഏറ്റവും സുന്ദരിയെന്ന് കരോളിന. അതേ ഇവര്‍ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള അമ്മയും മകനും തന്നെയാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)