അഭ്യുഹങ്ങള്‍ക്ക് വിട ! ഹോളിവുഡിലേക്ക് ചുവടുമാറിയ പ്രിയങ്ക ഒടുവില്‍ അവിടെ നിന്ന് തന്നെ പങ്കാളിയെയും കണ്ടെത്തി

priyanka chopra

ബോളിവുഡ് കടന്ന് ഹോളിവുഡിലും തന്റെ സ്ഥാനമുറപ്പിച്ച നടിയാണ് പ്രിയങ്ക ചോപ്ര. കരിയറില്‍ ശ്രദ്ധകേന്ദ്രീകരിച്ചതിനാല്‍ മറ്റു നടിമാരെ പോലെ അധികം പ്രണയ വിവാദങ്ങളിലൊന്നും താരം ചെന്ന് പെട്ടിട്ടില്ല. ഷാറൂഖ് ഖാനുമായി പിസി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും, അധിക കാലത്തെ ആയുസ് ഇല്ലായിരുന്നു.

എന്നാല്‍ സിനിമ ജീവതം 16ാം വര്‍ഷത്തില്‍ എത്തി നില്‍ക്കുമ്പോള്‍ തന്റെ പങ്കാളിയെ പ്രിയങ്ക കണ്ടെത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹോളിവുഡിലേക്ക് കളം മാറ്റി ചവിട്ടിയ പിസിയുടെ ബോയ്ഫ്രണ്ടും ഒരു അമേരിക്കകാരനാണ്. ജോണാസ് ബ്രദേഴ്‌സ് എന്ന സുപ്രസിദ്ധ അമേരിക്കന്‍ ബാന്‍ഡിലെ നിക്ക് ജോണ്‍സാണ് പ്രിയങ്കയുടെ കാമുകന്‍. ഇരുവരും പരിപാടികളിലും, പാര്‍ട്ടികളിലും ഇരുവരും കൈകോര്‍ത്തു പിടിച്ചു നടക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയമായിരിക്കുകയാണ്.

നിക്ക് ജോണ്‍സിന്റെ ബന്ധുവിന്റെ വിവാഹത്തിന് പിസി എത്തിയതോടെയാണ് പ്രണയജോഡികളെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ക്ക് ശക്തിപ്രാപിച്ചത്. നിക്കിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും ക്ഷണമില്ലാത്ത ചടങ്ങില്‍ പിസി എത്തിയതോടെ ഇരുവരുടെയും പ്രണയം സ്ഥിരീകരിക്കാമെന്നാണ് ആരാധപക്ഷം.

മൂത്തസഹോദരങ്ങളായ ജോ, കെവിന്‍ ജോണ്‍സ് എന്നിവരോടൊപ്പമാണ് നിക്ക് ജോണ്‍സ് ജോണാസ് ബ്രദേഴ്‌സ് എന്ന ബാന്‍ഡ് രൂപീകരിച്ചത്. ഗായകനെന്നതിനൊപ്പം അഭിനയത്തിലും ഒരു കൈ പരീക്ഷിച്ചിട്ടുള്ള നിക്കിനെ തേടി അനേകം പുരസ്‌കാരങ്ങളും എത്തിച്ചേര്‍ന്നിട്ടുണ്ട്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)