രൂപയുടെ വീഴ്ച നേട്ടമാക്കി പ്രവാസികള്‍; നിക്ഷേപം വര്‍ധിച്ചു; കടം വാങ്ങരുതെന്ന് മുന്നറിയിപ്പ്

Pravasi,India,value of indian rupee,Rupee

ദുബായ്: രാജ്യത്തെ ആശങ്കയിലാഴ്ത്തി സമ്പത്ത് വ്യവസ്ഥ തകിടം മറിയുന്നത് നേട്ടമാക്കി പ്രവാസികള്‍. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ പ്രവാസികളുടെ നിക്ഷേപം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. കയറ്റുമതിക്കാരും പ്രവാസികളും രൂപയുടെ ഇടിവ് നേട്ടമാക്കുകയാണ്.

അറബ് രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ നിക്ഷേപമെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം അധികമായി പ്രവാസി നിക്ഷേപം ഉണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ നേട്ടമുണ്ടാക്കാനുളള ശ്രമത്തിനിടെ കടം വാങ്ങിയും ക്രൈഡിറ്റ് കാര്‍ഡില്‍നിന്നും മാറ്റും വായ്പയെടുത്തും പണമയക്കുന്നവര്‍ സൂക്ഷിക്കണമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രൂപയുടെ നിരക്ക് വ്യത്യാസം വഴി 13 ശതമാനം നേട്ടമുണ്ടാക്കാന്‍ ആകുമെങ്കിലും ക്രെഡിറ്റ് കാര്‍ഡ് വായ്പകളും മറ്റും 24 ശതമാനം പലിശ ഈടാക്കുന്നത് ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് ഡോളറുമായുളള രൂപയുടെ നിരക്ക് വ്യത്യാസം പ്രവാസികള്‍ക്ക് നേട്ടമായി തുടങ്ങിയത്. ഇതോടെ ഗള്‍ഫ് നാടുകളിലെ പണമിടപാട് സ്ഥാപനങ്ങളിലും തിരക്കേറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)