വിധിയുടെ മുന്നില്‍ തോല്‍ക്കാതെ പ്രണവ്; കണ്ടു നിന്നവരുടെ കണ്ണ് നനയിച്ചും കൈയ്യടി നേടിയും കാല്‍ കൊണ്ട് ചിത്രം വരച്ച് സമ്പാദിച്ച മുഴുവന്‍ തുകയും ദുരിതാശ്വാസ നിധിയിലേക്ക്; അഭിനന്ദനവുമായി മന്ത്രി എകെ ബാലന്‍

AK Balan,Kerala,MP Pranav

പാലക്കാട്: പ്രളയബാധിതര്‍ക്കായി സഹായം നല്‍കാന്‍ ഇനിയും മടിച്ചു നില്‍ക്കുന്നവര്‍ അറിയണം. പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ പ്രണവിനെ. ജന്മനാ ഇരുകൈകളുമില്ലാത്ത ഈ വിദ്യാര്‍ത്ഥി ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ പണം സ്വരുക്കൂട്ടിയിരിക്കുകയാണ്. കാല്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ വരച്ചാണ് പ്രണവ് പണം കണ്ടെത്തിയിരിക്കുന്നത്. വിധിക്ക് മുന്നില്‍ തോറ്റ് കൊടുക്കാതെ പൊരുതി ജീവിക്കുന്ന പ്രണവ് പ്രളയക്കെടുതിയോട് പോരാടുന്ന കേരളത്തിനൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ കൊതിക്കുന്നതില്‍ അത്ഭുതമില്ലല്ലോ...

ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജിലെ മൂന്നാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് എംപി പ്രണവ്. കാല്‍ ഉപയോഗിച്ച് വരച്ച ചിത്രങ്ങള്‍ കോളേജ് ഫെസ്റ്റില്‍ പ്രദര്‍ശിപ്പിച്ചു കിട്ടിയ 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാന്‍ പ്രണവ് താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രി എകെ ബാലന്‍ നേരിട്ടെത്തി പ്രണവിനെ അഭിനന്ദിക്കുകയും പണം ഏറ്റുവാങ്ങുകയും ചെയ്തു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)