അച്ഛന്റെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ മകന്‍! പ്രണവും മോഹന്‍ലാലും ഒരുമിച്ച് വെള്ളിത്തിരയിലേക്ക്

Pranav mohanlal,Mohanlal,Entertainment

ഏറെ നാളത്തെ കാത്തിരിപ്പിന് പിന്നാലെ ആരാധകരെ ആഘോഷ തിമിര്‍പ്പിലാഴ്ത്തി ആ വാര്‍ത്തയെത്തി. മോഹന്‍ലാലും മകന്‍ പ്രണവും ഒരുമിച്ച് വീണ്ടും ബിഗ് സ്‌ക്രീനിലെത്തുന്നു. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ചരിത്ര സിനിമ കുഞ്ഞാലിമരക്കാറിലാണ് പ്രണവും മോഹന്‍ലാലും ഒരുമിക്കുന്നത്. കുഞ്ഞാലിമരക്കാറുടെ ചെറുപ്പകാലമായിരിക്കും പ്രണവ് അവതരിപ്പിക്കുക.ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

 

ആദിയിലൂടെ മലയാളസിനിമയിലേക്ക് നായകനായി അരങ്ങേറിയ പ്രണവിന്റെ അടുത്ത സിനിമ ഇതുതന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മറ്റ് ചിത്രങ്ങളുമായി താരപുത്രന്‍ കരാറൊപ്പിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

പ്രിയന്‍-ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഈ ബിഗ്ബജറ്റ് ചിത്രത്തില്‍ വന്‍താരനിരയാണ് അഭിനയിക്കുന്നത്. കുഞ്ഞാലി ഒന്നാമനായി മധുവാണ് വേഷമിടുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭുവും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. പ്രിയദര്‍ശന്റെ 95ാമത്തെ സിനിമയാണ് കുഞ്ഞാലിമരക്കാര്‍.

നൂറുകോടി മുടക്കില്‍ ഒരുങ്ങുന്ന ചിത്രം ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ഒരുക്കുന്നത്. ചിത്രീകരണം നവംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)