പിയാജിയോയുടെ കറുത്ത സുന്ദരന്‍ ഉടന്‍ ഇന്ത്യയില്‍! വെസ്പ നോട്ടെ 125 ഓഗസ്റ്റില്‍ എത്തും

Piaggio,Piaggio Vespa Notte 125,Auto


പിയാജിയോയുടെ സ്പെഷ്യല്‍ എഡീഷന്‍ സ്‌കൂട്ടറായ വെസ്പ നോട്ടെ 125 ഓഗസ്റ്റില്‍ ഇന്ത്യയിലെത്തും. കഴിഞ്ഞ ഓട്ടോ എക്സപോയിലാണ് വെസ്പ നോട്ടെയുടെ കണ്‍സപ്റ്റ് അവതരിപ്പിച്ചത്. ലോഞ്ചിന് മുന്നോടിയായി ഡീലര്‍മാര്‍ വിപണിയില്‍ ബുക്കിങ് ആരംഭിച്ചു. വെസ്പ കൂട്ടത്തിലെ ഏറ്റവും വിലകുറഞ്ഞ മോ ഡലാണ് വെസ്പ നോട്ടെ.

പിയാജിയോയുടെ കരുത്തന്‍ ജിടിഎസ് സൂപ്പര്‍ നോട്ടെയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് പിയാജിയോയുടെ നോട്ടെ 125ന്റെ ഈ പുതിയ പരീക്ഷണം. അടിമുടി ബ്ലാക്ക് ഫിനീഷിങ്ങിലെത്തുന്നു എന്നതാണ് വെസ്പ നോട്ടെയുടെ പ്രത്യേകത. വാഹനത്തിന്റെ ബോഡി, അലോയി വീലുകള്‍, സൈഡ് മിറര്‍, സീറ്റ് തുടങ്ങിയെല്ലാത്തിനും കറുപ്പ് നിറമാണ് നല്‍കിയിരിക്കുന്നത്. കടും കളറിലെത്തുന്ന വെസ്പ സ്‌കൂട്ടറുകള്‍ക്ക് അപവാദമായാണ് നോട്ടെ എത്തുന്നത്.

വെസ്പ 125, അപ്രിലയിലും പ്രവര്‍ത്തിക്കുന്ന 125 സിസി എയര്‍ കൂള്‍ഡ് എന്‍ജിനാണ് വെസ്പ നോട്ടെയ്ക്ക് കരുത്ത് നല്‍കുന്നത്. 10 ബിഎച്ച്പി പവറിനൊപ്പം 10.6 എന്‍എം ടോര്‍ക്കുമാണ് നോട്ടെ ഉത്പാദിപ്പിക്കുന്നത്. ടിവിഎസ് എന്‍ടോര്‍ക്ക് 125, ഹോണ്ട ഗ്രാസിയ, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് എന്നിവയോട് മത്സരിക്കാനുറച്ചാണ് നോട്ടെ നിരത്തിലെത്തുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)