പെട്രോള്‍-ഡീസല്‍ വില നിയന്ത്രണമില്ലാതെ ഉയരുന്നു; രണ്ടു രൂപ കുറച്ചേക്കും; മോഡി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക സമ്മാനമെന്ന് ധനമന്ത്രാലയം

Business,india,Petrol Diesel

ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തന്നെ ആശങ്കയിലാഴ്ത്തി പെട്രോളിന്റെയും ഡീസലിന്റെയും വില തുടര്‍ച്ചയായി ഉയരുന്ന സാഹചര്യത്തില്‍ ജനരോഷം ഭയന്ന് നിര്‍ണ്ണായകമായ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചേക്കുമെന്നാണ് സൂചന. മേയ് അവസാനയാഴ്ച ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും.

മോഡി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം കൊണ്ടാടുന്ന അവസരത്തില്‍ ഉപഭോക്താക്കള്‍ക്കുള്ള സമ്മാനമാണിതെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. എണ്ണവില ഉയരുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ആശങ്കയുണ്ടെന്ന് ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ടു തുടങ്ങിയെന്നു സൂചനയുണ്ട്.

അസംസ്‌കൃത എണ്ണവില ബാരലിന് 85 ഡോളറിനു മുകളില്‍പ്പോയാല്‍ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 89 രൂപയ്ക്ക് മുകളിലാകും. ഈ സാഹചര്യത്തില്‍ എക്സൈസ് തീരുവ കുറയ്ക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആദ്യഘട്ടത്തില്‍ ലിറ്ററിന് രണ്ടു രൂപയായിരിക്കും കുറയ്ക്കുക.

 ഇതിനിടെ വീണ്ടും പെട്രോള്‍ വില വര്‍ധിച്ചു. ഇന്ന് 35 പൈസയുടെ വര്‍ധനവാണ് ഉണ്ടായത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)