പെട്രോളടിക്കൂ ബൈക്ക് സമ്മാനമായി നേടൂ! പെട്രോള്‍ വില കുതിച്ചുയരുമ്പോള്‍ കിടിലന്‍ ഓഫറുമായി പെട്രോള്‍ പമ്പുകള്‍

Petrol Price,India,Business

ന്യൂഡല്‍ഹി:പെട്രോളടിച്ചാല്‍ ബൈക്ക് സമ്മാനം! തമാശയല്ല, മധ്യപ്രദേശിലെ പമ്പ് ഉടമകളാണ് ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബൈക്ക് മാത്രമല്ല, വാഷിങ് മെഷിന്‍,എസി,ഫോണ്‍, സൈക്കിള്‍ തുടങ്ങി നിരവധി സമ്മാനങ്ങളാണ് പമ്പുടമകള്‍ ഓഫര്‍ ചെയ്യുന്നത്.

രാജ്യത്ത് ഇന്ധനവില നിയന്ത്രണമില്ലാതെ കുതിച്ചതോടെയാണ് പമ്ബുകളുടെ വക സമ്മാനപ്പെരുമഴ.

100 ലിറ്റര്‍ ഡീസല്‍ അടിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പ്രഭാത ഭക്ഷണവും ചായയും സൗജന്യമാണ്. 5,000 ലിറ്ററടിച്ചാല്‍ മൊബൈല്‍ ഫോണ്‍, സൈക്കിള്‍, വാച്ച് എന്നിവയാണ് സമ്മാനം. 15,000 ലിറ്ററടിച്ചാല്‍ അലമാര, സോഫസെറ്റ് ഒരുഗ്രാം വെള്ളിനാണയം എന്നിവയില്‍ ഒന്ന് വീട്ടില്‍ കൊണ്ടുപോകാം. 25,000 ലിറ്റര്‍ ഡീസലടിക്കുന്നവര്‍ക്ക് വാഷിങ് മെഷിനാണ് സമ്മാനം.|


50,000 ലിറ്ററടിച്ചാല്‍ സ്പ്ലിറ്റ് എസിയോ ലാപ്‌ടോപ്പോ സ്വന്തമാക്കാം. ഒരു ലക്ഷം ലിറ്റര്‍ അടിക്കുമ്പോള്‍ കിട്ടുന്നത് ഒരു സ്‌കൂട്ടറോ ബൈക്കോ ആണ്. സമ്മാനങ്ങള്‍ പ്രഖ്യാപിച്ചതോടെ കച്ചവടം വര്‍ധിച്ചതായാണ് പമ്ബ് ഉടമകള്‍ സാക്ഷ്യപ്പെടുത്തുന്നത്. മധ്യപ്രദേശില്‍ പെട്രോളിനും ഡീസലിനും 28 ശതമാനം വാറ്റാണ് ഈടാക്കുന്നത്. ഇതോടെ അതിര്‍ത്തി ജില്ലകളിലെ പമ്പുകള്‍ ഒഴിവാക്കി ഇന്ധനം നിറയ്ക്കാന്‍ വാഹന ഉടമകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവുകയാണ്.


കച്ചവടം നഷ്ടമാകുന്നത് തിരിച്ചു പിടിക്കാനാണ് പമ്പുടമകള്‍ സമ്മാനം പ്രഖ്യാപിച്ചത്. സമീപ സംസ്ഥാനങ്ങളുമായി അഞ്ച് രൂപയുടെ വ്യത്യാസം ഇന്ധന വിലയില്‍ ഉള്ളതിനാല്‍ അതിര്‍ത്തി ജില്ലകളിലെ 125 പെട്രോള്‍ പമ്പുകള്‍ക്കാണ് കച്ചവടം നഷ്ടപ്പെട്ടത്. നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പമ്പ് ഉടമകള്‍ ആവശ്യപ്പെട്ടു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)