പേടിഎം മ്യൂച്ചല്‍ഫണ്ടിലേക്കും കടക്കുന്നു; പുതിയ ആപ്പ് പുറത്തിറക്കും

Paytm,Business,India

മുംബൈ: പേടിഎം മ്യൂച്ചല്‍ഫണ്ട് വ്യവസായത്തിലേക്കും. സോഫ്റ്റ് ബാങ്ക് ഉടമസ്ഥതയിലുള്ള പേടിഎം മ്യൂച്ചല്‍ഫണ്ട് നിക്ഷേപത്തിനായി പുതിയ ആപ്പ് പുറത്തിറക്കാനാണ് പേടിഎമ്മിന്റെ പദ്ധതി. 12 മുതല്‍ 15 അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ മ്യൂച്ചല്‍ഫണ്ടുകള്‍ പേടിഎം വഴി വാങ്ങാനാവും. ഈ കമ്പനികളുടെ എണ്ണം 25 വരെ വര്‍ധിപ്പിക്കാനാണ് പേടിഎം ഭാവിയില്‍ ലക്ഷ്യമിടുന്നത്.


പ്രത്യേക ചാര്‍ജുകളില്ലാതെ നേരിട്ട് മ്യൂച്ചല്‍ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനുള്ള സൗകര്യമാണ് പേടിഎം നല്‍കുന്നത്. പേടിഎം മണിയിലുടെയായിരിക്കും നിക്ഷേപം കൈമാറാന്‍ സാധിക്കുക. 2017 ഡിസംബറിലെ കണക്കുകള്‍ പ്രകാരം ഏകദേശം 16 മില്യണ്‍ ആളുകളാണ് മ്യൂച്ചല്‍ഫണ്ടില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇവര്‍ക്കിടിയില്‍ സ്വാധീനമുണ്ടാക്കുക വഴി സാമ്പത്തികരംഗത്ത് പുതിയ മുന്നേറ്റമുണ്ടാക്കാമെന്നാണ് പേടിഎമ്മിന്റെ കണക്കുകൂട്ടല്‍.


ഡിജിറ്റല്‍ പണമിടപാട് രംഗത്ത് റിലയന്‍സ് ജിയോയുടെ കടന്ന് വരവോട് കൂടി പേടിഎം അടക്കമുള്ളവര്‍ക്ക് തിരിച്ചടി നേരിട്ടിരുന്നു. ഇത് മറികടക്കാന്‍ ലക്ഷ്യമിട്ടാണ് മ്യൂച്ചല്‍ഫണ്ട് വിപണിയിലേക്കും പേടിഎം ചുവടുവെക്കാനൊരുങ്ങുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)