പനീര്‍ ആരോഗ്യത്തിന് നല്ലതോ? ശ്രദ്ധിക്കുക

paneer,good,for,health

ഒരു വിധപ്പെട്ട എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണ പദാര്‍ത്ഥമാണ് പനീര്‍. എന്നാല്‍ ഇത് ആരോഗ്യത്തിന് എത്രമാത്രം നല്ലതാണെന്ന് ആര്‍ക്കെങ്കിലും അറിയുമോ? കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒരുപാട് ആരോഗ്യഗുണങ്ങള്‍ നല്‍കാന്‍ പനീറിന് കഴിയും. കുട്ടികളുടെ ആരോഗ്യത്തിനും പല്ലുകളുടെ സംരക്ഷണത്തിനും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പനീര്‍.

പനീര്‍ പോഷക സമ്പുഷ്ടവും രുചികരവുമായ ഒരു പാല്‍ ഉത്പന്നമാണ്. വളരുന്ന കുട്ടികള്‍ക്ക് മികച്ച ഒരു പോഷകമാണ് ഇത്. പനീറില്‍ അടങ്ങിയിരിക്കുന്ന ജീവകങ്ങള്‍, ധാതുക്കള്‍, കാല്‍സ്യം, പോസ്ഫറസ് ഇവ പോഷകങ്ങള്‍ പ്രതാനം ചെയ്യുന്നതോടൊപ്പം കുട്ടികളില്‍ എല്ലുകളുടേയും പല്ലുകളുടേയും വളര്‍ച്ചയ്ക്കും സഹായിക്കുന്നു. പ്രോട്ടീന്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയ പനീര്‍ ഏറെ നേരം വിശക്കാതിരിക്കാന്‍ സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഹീമോഗ്ലോബിന്റെഅളവ് വര്‍ധിപ്പിക്കുന്നു. അങ്ങനെ കുട്ടികളിലെ ചുമ, ജലദോഷം, ആസ്മ തുടങ്ങിയ രോഗങ്ങളെ തടയുന്നു. ദിവസവും മനുഷ്യശരീരത്തിന് ആവശ്യമായ കാല്‍സ്യത്തിന്റെ 8% പനീരില്‍ നിന്ന് ലഭിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, എല്ലുകള്‍ക്കും, പല്ലുകള്‍ക്കും ബലം നല്‍കുന്നതിനൊപ്പം ഹൃദയ പേശികളുടെ ആരോഗ്യത്തിനും, നാഡികളുടെ പ്രവര്‍ത്തനത്തിനും പനീര്‍ ഏറെ ഗുണകരമാണ്. ഗര്‍ഭിണികള്‍ക്ക് ആവശ്യമായ ജീവകം ബി കോംപ്ലക്‌സ് വൈറ്റമിനായ ഫോളേറ്റുകള്‍ പനിറില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഭ്രൂണവളര്‍ച്ചയ്ക്ക് സഹായകമാകുന്നു.

മോണരോഗങ്ങള്‍
മോണരോഗങ്ങളെയും എല്ല് തേയ്മാനം തുടങ്ങിയ അവസ്ഥയേയും പനീര്‍ പ്രതിരോധിക്കുന്നു. അതിനാല്‍ പനീറില്‍ അടങ്ങിയിട്ടുള്ള മിനറല്‍സും പോഷകങ്ങളും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരു പോലെ നല്ലതാണ്.

തലമുടി വളര്‍ച്ചയ്ക്കും

തലമുടി വളര്‍ച്ചയ്ക്കും പനീര്‍ സഹായകമാവും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി തലമുടി തഴച്ചു വളരാന്‍ സഹായിക്കുന്നു.

വണ്ണം കൂട്ടാന്‍

വണ്ണം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പനീര്‍ വളരെ നല്ലതാണ്. എങ്കിലും 50 ഗ്രാമില്‍ കടുതല്‍ പനീര്‍ കഴിക്കാന്‍ പാടില്ല.

വേദന സംഹാരി
ശരീര വേദന കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വിഭവമാണ് പനീര്‍. പുറം വേദന, കഴുത്ത് വേദന ഇവയെല്ലാം പനീറിന്റെ ഉപയോഗം കുറയ്ക്കും.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)