കേരളത്തിന് സഹായം നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ അറിയാന്‍; മുഖ്യമന്ത്രി പിണറായിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്ത് പാകിസ്താന്‍ യുവാവിന്റെ നന്മ! അബുദാബിയിലെ പ്രവാസികളുടെ മനസ് നിറച്ച് കറാച്ചി സ്വദേശി റിസ്വാന്‍

Pakistani Man,Pravasam,Abudhabi,Kerala flood,CMDRF,Kerala

അബുദാബി: ദുരന്തത്തിനിടില്‍ ജാതിയോ മതമോ ദേശാന്തരങ്ങളോ ഇല്ല, മനുഷ്യത്വം മാത്രമെന്ന് തെളിയിച്ചിരിക്കുകയാണ് യുഎഇ പ്രവാസിയായ ഈ പാകിസ്താനി യുവാവ്. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ശമ്പളത്തിന്റെ ഒരുഭാഗം നല്‍കി അബുദാബിയിലെ മലയാളി സമൂഹത്തിന്റെ ഹൃദയവും മനസും കീഴടക്കിയിരിക്കുകയാണ് യുഎഇയിലുള്ള റിസ്വാന്‍ ഹുസൈന്‍ എന്ന ഈ പാകിസ്താനി പ്രവാസി.

നിങ്ങള്‍ മനുഷ്യത്വത്തിനായി നിലകൊണ്ടപ്പോള്‍ മുന്‍വിധികള്‍ ഒലിച്ചുപോയെന്നും 39 കാരനായ കറാച്ചി സ്വദേശി റിസ്വാന്‍ ഹുസൈന്‍ പറയുന്നു.

'ഞാന്‍ പാകിസ്താനിലാണ് വളര്‍ന്നത്. മുതിര്‍ന്ന ശേഷം എന്റെ ജീവിതത്തിന്റെ ഏറിയപങ്കും ഇന്ത്യയെക്കുറിച്ചുള്ള മുന്‍വിധികളുടെ ചുറ്റുമായിരുന്നു. എനിക്കുപ്പുണ്ട്, അതിര്‍ത്തിക്ക് അപ്പുറത്തുള്ള സ്ഥിതിയും സമാനമായിരിക്കുമെന്ന്. പക്ഷേ, നിങ്ങള്‍ മറ്റൊരു രാജ്യത്ത് ജീവിക്കുകയും ഇന്ത്യക്കാരുമായി ഇടപഴകാന്‍ തുടങ്ങുകയും ചെയ്യു്‌മ്പോള്‍ നിങ്ങള്‍ തിരിച്ചറിയും എല്ലായിടത്തുമുള്ള മനുഷ്യര്‍ ഒരുപോലെയാണെന്ന്. അതിര്‍ത്തികള്‍ നമ്മുടെ മനസിലാണെന്ന്' ഹുസൈന്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള തന്റെ സംഭാവന ഒരു ടോക്കണ്‍ തുക മാത്രമാണ്. പക്ഷേ, തന്റെ കേരളത്തില്‍നിന്നുള്ള സുഹൃത്തുക്കളില്‍ നിന്നുള്ള പ്രതികരണം വളരെയധികം പോസിറ്റീവ് ആയിരുന്നുവെന്നും അത് തന്റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്നും ഹുസൈന്‍ പറഞ്ഞു.

ഇന്‍ഷുറന്‍സ് പ്രൊഫഷണലായി യുഎഇയില്‍ 6 വര്‍ഷമായി ജോലി നോക്കുന്ന ഹുസൈന്‍ തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ മലയാളി കിരണ്‍ കണ്ണന്‍ വഴിയാണ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിഞ്ഞത്. അബുദാബിയില്‍ നിന്നുള്ള റിമോട്ട് റെസ്‌ക്യൂ ടീമിലെ സജീവ പ്രവര്‍ത്തകനാണ് കിരണ്‍ കണ്ണന്‍.

ഈദ് അവധിയ്ക്ക് ശേഷം നാട്ടില്‍ നിന്നും യു.എ.ഇയില്‍ തിരിച്ചെത്തിയ ഹുസൈന്‍ പ്രളയ ദുരിതാശ്വാസവും ഭാവിയിലെ പരിഹാര മാര്‍ഗങ്ങളും വിലയിരുത്തുന്നതിനായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുഎഇ ചാപ്റ്റര്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

'എന്റെ ആശയവിനിമയത്തിലൂടെ ധാരാളം പാഠങ്ങള്‍ എനിക്ക് പഠിക്കാന്‍ കഴിഞ്ഞു. കേരളത്തിലെ ജനങ്ങള്‍ പ്രകടിപ്പിക്കുന്ന ഐക്യദാര്‍ഢ്യം മൈലുകള്‍ക്ക് അപ്പുറത്ത് നിന്ന് പോലും അര്‍ത്ഥവത്തായ സംഭാവന നല്‍കാന്‍ സാധിക്കുമെന്ന് മറ്റുള്ളവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ്' ഹുസൈന്‍ പറഞ്ഞു.

ഒരു പാകിസ്താനി ആയതുകൊണ്ട്, കേരളത്തിന്റെ ദുരിതാശ്വാസത്തിലും പുനരധിവാസത്തിലും പങ്കുവഹിച്ചത് തന്റെ നാട്ടിലെ പലരിലും കൗതുകമുണ്ടാക്കിയെന്നും ഹുസൈന്‍ പറയുന്നു.

പലരും അത്ഭുതപ്പെട്ടു. തന്റെ അനുഭവം നിരവധി പാകിസ്താനി സുഹൃത്തുക്കളുമായി പങ്കുവച്ചു. അവരെല്ലാം സഹായവുമായി വരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും ഹുസൈന്‍ പറഞ്ഞു. നേരത്തെ ഫിലിപൈന്‍സില്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോള്‍, തങ്ങളുടെ സഹപ്രവര്‍ത്തകരില്‍ കുറെപ്പേര്‍ അവിടെ നിന്നുള്ളവരായതിനാല്‍ അവര്‍ക്ക് വേണ്ടി തങ്ങള്‍ ധനശേഖരണം നടത്തി. ഇവിടെയെന്താണ് വ്യത്യാസമെന്നും ഹുസൈന്‍ ചോദിക്കുന്നു.

യുഎഇ പോലെയുള്ള ഒരു രാജ്യത്ത് താമസിച്ചത് മുന്‍വിധികള്‍ ചോര്‍ത്തിക്കളയാന്‍ സഹായിച്ചു അദ്ദേഹം പറഞ്ഞു.

'വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലിക്കായി മസ്‌ക്കറ്റില്‍ എത്തിയപ്പോഴാണ് ഒരു ഇന്ത്യന്‍ കുടുംബവുമായി ഇടപഴകാന്‍ അവസരം ലഭിച്ചത്. ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. യുഎഇയില്‍ ജീവിക്കുമ്പോള്‍, മാനസിക തടസ്സങ്ങളെ തകര്‍ക്കാനും മനുഷ്യവര്‍ഗ്ഗത്തെ ഉള്‍ക്കൊള്ളാനും ഞങ്ങള്‍ല്ലാം വലിയ അവസരമുണ്ട്. ഞാന്‍ ഒരു പാകിസ്താനിയായിരിക്കാം. പക്ഷേ, പ്രത്യക്ഷമായും പരോക്ഷമായും പ്രകൃതി ദുരന്തം നേരിടുനന്‍ കേരളത്തിലെ ജനങ്ങളെ സഹായിക്കേണ്ടത് എന്റെ കര്‍ത്തവ്യമാണെന്ന് കരുതുന്നു' ഹുസൈന്‍ പറയുന്നു.

അതേസമയം, യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങളുടേയും യുഎന്നിന്റെയും സഹായം നിഷേധിച്ച കേന്ദ്രസര്‍ക്കാരിന് ഈ പാകിസ്താനി യുവാവിലൂടെ ലഭിച്ചത് മികച്ച മറുപടിയാണെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു. അയല്‍രാജ്യക്കാരന്റെ സഹാനുഭൂതി പോലും ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായില്ലെന്നാണ് മുഖ്യ വിമര്‍ശനം.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)