നടന്നും കിടന്നും ഓടിയും പറക്കുന്ന ആക്ഷന്‍ കാണിച്ചും വ്യായാമം ചെയ്ത് മോഡി; വീഡിയോ പങ്കുവെയ്ക്കാന്‍ ചലഞ്ച് ചെയ്തത് കുമാരസ്വാമിയെ; സമയമില്ല; ഇപ്പോള്‍ ശ്രദ്ധ കര്‍ണാടകയുടെ വികസനത്തിലാണെന്ന് കുമാരസ്വാമി

Kumaraswamy,PM Modi,India,Fitness Challenge

ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് ആരംഭിച്ച ഫിറ്റ്‌നസ് ചലഞ്ച് ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയിലേയ്ക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ചലഞ്ച് ഏറ്റെടുത്ത് പ്രധാനമന്ത്രി താന്‍ വ്യായാമം ചെയ്യുന്ന വീഡിയോ പുറത്തുവിട്ടു. ഒപ്പം കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയെ ഫിറ്റ്‌നസ് വീഡിയോ പങ്കവെയ്ക്കാനായി പ്രധാനമന്ത്രി ചലഞ്ച് ചെയ്യുകയം ചെയ്തു.


പഞ്ചഭൂതങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു നിര്‍മ്മിച്ച ട്രാക്കിലൂടെ നടത്തം. ശ്വാസോച്ഛാസം, യോഗ. തനിക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്ന പ്രഭാത വ്യായാമങ്ങള്‍ ഇവയാണെന്ന ആമുഖത്തോടെയുള്ള ഫിറ്റ്നസ് ചാലഞ്ച് വീഡിയോ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രി പങ്കുവച്ചത്. തന്റെ വ്യായാമ രീതികള്‍ വീഡിയോയിലൂടെ കാട്ടിത്തന്ന പ്രധാനമന്ത്രി, ചാലഞ്ച് ഏറ്റെടുക്കാനായി ക്ഷണിച്ചത് കുമാരസ്വാമിയെയും കോമണ്‍വെല്‍ത്തില്‍ ടേബിള്‍ ടെന്നിസ് മെഡല്‍ ജേതാവായ മണിക ബത്രയെയുമാണ്. കൂടാതെ രാജ്യത്തെ നാല്‍പത് വയസിന് മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥരെയും മോഡി ക്ഷണിച്ചിട്ടുണ്ട്.


അതേസമയം, മോഡിയുടെ ചാലഞ്ചിന് ഉടന്‍ തന്നെ കുമാരസ്വാമി മറുപടിയും നല്‍കി. പ്രധാനമന്ത്രി തന്റെ ആരോഗ്യത്തില്‍ കാണിച്ച ഉത്ക്കണ്ഠയ്ക്ക് നന്ദിയും ആദരവും അറിയിച്ച കുമാരസ്വാമി, യോഗയും ട്രെഡ് മില്‍ വ്യായാമവും തന്റെ ദിനചര്യയാണെന്നാണ് മറുപടി നല്‍കിയത്. ആരോഗ്യം കാത്തു സൂക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെങ്കിലും ഇപ്പോള്‍ തന്റെ ശ്രദ്ധ കര്‍ണാടകയുടെ വികസന പുരോഗതിക്കാണെന്നും പ്രധാനമന്ത്രി കൂടി ഇക്കാര്യത്തില്‍ പിന്തുണ നല്‍കണമെന്നും അദ്ദേഹം ട്വീറ്റിലൂടെ മറുപടി നല്‍കി.


കേന്ദ്രമന്ത്രി രാജ്വര്‍ദ്ധന്‍ സിംഗ് റാത്തോടാണ് ഫിറ്റ്നസ് ചാലഞ്ചിന് തുടക്കം കുറിച്ചത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)