ലിമിറ്റഡ് എഡിഷന്‍ പെഗാസസ് വാങ്ങിയവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; ബൈക്ക് മാലിന്യ കൂമ്പാരത്തില്‍ തള്ളി പ്രതിഷേധം; കമ്പനിയുടെ പേര് കളങ്കപ്പെടുമെന്ന് ആശങ്ക

RE Classic 350 Signals Edition,Royal Enfield 500 Pegasus,autos,royal enfield

ന്യൂഡല്‍ഹി: ലിമിറ്റഡ് എഡിഷന്‍ എന്നൊക്കെ പറഞ്ഞ് കൂടിയ വിലയ്ക്ക് നിലവാരം കുറഞ്ഞ ബൈക്കുകള്‍ നല്‍കിയാല്‍ എന്ത് ചെയ്യും? ഉപയോക്താക്കള്‍ ഇതാ ഇതുപോലെ പുത്തമന്‍ ബൈക്കുകള്‍ മാലിന്യക്കൂമ്പാരത്തില്‍ തള്ളും! അത്രതന്നെ. ലിമിറ്റഡ് എഡിഷന്‍ പെഗാസസ് വാങ്ങിയവര്‍ക്കാണ് എട്ടിന്റെ പണി കിട്ടിയിരിക്കുന്നത്. ബൈക്ക് മാലിന്യക്കൂനയില്‍ ഉപേക്ഷിക്കാന്‍ തുടങ്ങിയിരിക്കുകയാണ് ചിലര്‍. റോയല്‍ എന്‍ഫീല്‍ഡ് കമ്പനി ഇനിയും ഇടപെട്ടില്ലെങ്കില്‍ ഇത്രയുംനാള്‍കൊണ്ടു പടുത്തുയര്‍ത്തിയ സല്‍പ്പേര് തന്നെ പൊയ്‌പ്പോയേക്കാം. കമ്പനി വഞ്ചിച്ചെന്നാണ് ലിമിറ്റഡ് എഡിഷന്‍ പെഗാസസ് വാങ്ങിയവരുടെ പരാതി.

ക്ലാസിക് 350 സിഗ്‌നല്‍സ് വില്‍പനയ്ക്ക് വന്നതുതൊട്ട് ലിമിറ്റഡ് എഡിഷന്‍ പെഗാസസ് 500 മോഡലുകള്‍ക്ക് മൂല്യം നഷ്ടപ്പെട്ടു തുടങ്ങുകയാണ്. ഉപയോഗശൂന്യമായ പെഗാസസ് മോഡലുകള്‍ മാലിന്യക്കൂനയില്‍ കിടക്കട്ടെയന്നാണ് ഇതോടെ ബൈക്ക് വാങ്ങിയവര്‍ രോഷത്തോടെ പറയുന്നത്.