അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് നടന്നത് 1 ലക്ഷം കോടിയുടെ ബാങ്ക് തട്ടിപ്പ്; വിവരങ്ങള്‍ പുറത്ത് വിട്ട് ആര്‍ബിഐ

Bank Fraud,RBI,India

മുംബൈ: ഇന്ത്യയില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ നടന്നത് 1 ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പെന്ന് ആര്‍ബിഐ. ബാങ്ക് തട്ടിപ്പ് സംബന്ധിച്ച വിവരാവകാശത്തിന് മറുപടിയായാണ് ആര്‍ബിഐ വിവരങ്ങള്‍ നല്‍കിയത്.

2013മുതല്‍ രാജ്യത്ത് നടന്ന ബാങ്ക് തട്ടിപ്പുകളുടെ കണക്കാണ് വിവരാവകാശ നിയമ പ്രകാരം പുറത്തു വന്നത്. 2017 ഏപ്രിലിനും 2018മാര്‍ച്ചിനുമിടക്ക് 5152 കേസുകളില്‍ നിന്നായി 28459 കോടി രൂപയാണ് തട്ടിയത്. 2016-17ല്‍ ഇത് 5076 കേസുകളായിരുന്നു, തട്ടിയത് 23933 കോടിയും. 2015-16 വര്‍ഷത്തില്‍ 4693 കേസുകളില്‍ നിന്നായി 18698കോടിയും , 2014-15ല്‍ 19455 കോടിയും തട്ടിയെന്നാണ് കണക്ക്.

മൊത്തം 5 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നായി 1ലക്ഷത്തി 718 കോടിരൂപ തട്ടിയെന്നാണ് ആര്‍ബിഐയുടെ കണക്കുകള്‍. റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെ സാഹചര്യം കണക്കിലെടുത്ത് നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ആര്‍ബിഐ വ്യക്തമാക്കി.

 

തട്ടിപ്പില്‍ പ്രധാനം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വജ്ര വ്യാപാരി നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും നടത്തിയ 13000 കോടിയുടെ തട്ടിപ്പാണ്. അടുത്തകാലത്ത് രണ്ട് പൊതുമേഖല ബാങ്ക് ഉദ്യോഗസ്ഥരെ സിബിഐ കസ്റ്റഡിയില്‍ എടുത്തിരുന്നു.

 

സര്‍ക്കാരിന്റെ കണക്കനുസരിച്ച് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ 2017 ഡിസംബര്‍ വരെയുള്ള കിട്ടാക്കടം എട്ടരലക്ഷം കോടി രൂപയാണ്. ഇതില്‍ ഭൂരിഭാഗവും വ്യാവസായിക, കാര്‍ഷിക ലോണുകളാണ്. എസ്ബിഐയാണ് കിട്ടക്കടത്തില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത്, 2ലക്ഷം കോടി രൂപ.

പഞ്ചാബ് നാഷണല്‍ ബാങ്ക് 55.200 കോടി, ഐഡിബിഐ 44.542 കോടി, ബാങ്ക് ഓഫ് ഇന്ത്യ 43.474 കോടി, ബാങ്ക് ഓഫ് ബറോഡ 41.649 കോടി, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 38000 കോടിരൂപ, കാനറ ബാങ്ക് 37,794 കോടി, ഐസിഐസിഐ ബാങ്ക് 33849 കോടി എന്നിങ്ങനെയാണ് മറ്റു ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ കണക്കുകള്‍.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)