തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; വികാരാധീനനായി സിദ്ധരാമയ്യ; വിമര്‍ശിച്ച് നേതാക്കള്‍

Siddaramaiah,India,Karnataka Politics,Karnataka Election

ബംഗളൂരു: കര്‍ണാടകയില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമെവന്ന അവകാശവാദം ഉന്നയിച്ച് അമിതാത്മവിശ്വാത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട് തോല്‍വി ഏറ്റുവാങ്ങിയതോടെ വികാരാധീനനായി കാവല്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. നിയമസഭാകക്ഷി യോഗത്തിലാണ് സിദ്ധരാമയ്യ താന്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്ന് അറിയിച്ചത്. സദ്ഭരണം കാഴ്ചവച്ചിട്ടും ഭരണം നേടാനായില്ലെന്നും അദ്ദേഹം നിര്‍ണായകമായ നിയമസഭാ കക്ഷി യോഗത്തില്‍ പറഞ്ഞു. സിദ്ധരാമയ്യയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ അടുത്ത അനുയായികളായ എംഎല്‍എമാരും കണ്ണീരണിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ, ഉപമുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയും കോണ്‍ഗ്രസില്‍ തര്‍ക്കം ഉടലെടുത്തതായാണു സൂചന. സിദ്ധരാമയ്യയെ വിമര്‍ശിച്ചു മുന്‍ സ്പീക്കര്‍ കെബി കോളിവാഡും രംഗത്തെത്തി.

സിദ്ധരാമയ്യയെ കൊണ്ടു കോണ്‍ഗ്രസിനു ഗുണമുണ്ടാകില്ലെന്നു റാണിബെന്നൂരില്‍ പരാജയപ്പെട്ട കെബി കൊളീവാഡ് പറഞ്ഞു. ബാദാമിയില്‍ സിദ്ധരാമയ്യ കടന്നുകൂടിയതു തന്നെ കഷ്ടിച്ചുള്ള വോട്ടുകളുടെ ഭൂരിപക്ഷത്തിനാണെന്നും കൊളീവാഡ് കൂട്ടിച്ചേര്‍ത്തു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)