ഇന്നും പതിവുപോലെ; ആര്‍ക്കും ഞെട്ടലില്ല; ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍

Oil Price,Oil Price increase,Kerala

തിരുവനന്തപുരം: ഒരു മാറ്റവുമില്ലാതെ, ജനപ്രതിഷേധം ഇരമ്പുന്നതിനിടയിലും ഇന്ധന വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. തുടര്‍ച്ചയായി 12-ാം ദിവസമാണ് സംസ്ഥാനത്ത് ഇന്ധനവില വര്‍ധിക്കുന്നത്. പെട്രോളിന് 38 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്തെ പെട്രോള്‍ വില 82 രൂപയും ഡീസല്‍ വില 72 രൂപ 60 പൈസയുമായി.

 

വ്യാഴാഴ്ച പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയും വര്‍ധിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷം പെട്രോളിന് കൂടിയത് 4.20 രൂപയാണ്. ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചതിനാല്‍ ക്രൂഡോയില്‍ വില വര്‍ധിക്കുന്നതാണ് ഇന്ധനവിലവര്‍ധനയ്ക്ക് കാരണം.


വില വര്‍ധന പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര പെട്രോളിയം മന്ത്രി എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ചര്‍ച്ച നടന്നില്ല. ദീര്‍ഘകാല പരിഹാരത്തിനാണു ശ്രമമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

എണ്ണക്കമ്പനികള്‍ ഈടാക്കുന്ന വിലയുടെ ഇരട്ടിയോളം തുകയാണു നികുതി ഇനത്തില്‍ ജനം നല്‍കേണ്ടിവരുന്നത്. ക്രൂഡോയില്‍ വിലയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ചില്ലറവില്‍പന വില കുറയ്ക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് എണ്ണക്കമ്പനികള്‍.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)