വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് ട്രംപ് പ്രചരിപ്പിക്കുന്നത്; കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച് ട്രംപിനെതിരെ ആഞ്ഞടിച്ച് ഒബാമ

Obama,Trump,World,Politics

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റിന്റെ നയങ്ങളെ നിശിതമായി വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. മുന്‍ പ്രസിഡന്റുമാര്‍ പിന്‍ഗാമികളെ വിമര്‍ശിക്കാറില്ലെന്ന കീഴ്‌വഴക്കം ലംഘിച്ചാണ് കടുത്ത വിമര്‍ശനവുമായി ഒബാമ രംഗത്തെത്തിയത്. ട്രംപിനെ പേരെടുത്തുപറഞ്ഞു തന്നെ ഒബാമ വിമര്‍ശിച്ചു.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നത് എന്നു പറഞ്ഞാണ് ട്രംപിനെതിരെ ഒബാമ ആഞ്ഞടിച്ചത്. ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും കുതന്ത്രങ്ങള്‍ രാജ്യത്തിന്റെ ഭാവിക്ക് വെല്ലുവിളിയാണ്. എന്നാല്‍, മൂലകാരണം ട്രംപ് അല്ല, അദ്ദേഹം കേവലമൊരു അടയാളം മാത്രമാണ്. രാഷ്ട്രീയക്കാര്‍ വര്‍ഷങ്ങളായി വിതച്ച വെറുപ്പില്‍നിന്ന് വിദ്വേഷം കൊയ്യുകയാണ് അദ്ദേഹമെന്നും ഇലനോയ് സര്‍വകലാശാലയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥി സമൂഹത്തെ അഭിസംബോധന ചെയ്യവെ ഒബാമ പറഞ്ഞു. 2017 ജനുവരിയില്‍ അധികാരം കൈമാറിയശേഷം ട്രംപിനെ വിമര്‍ശിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു ഒബാമ.

ട്രംപിന്റെ കുടിയേറ്റ നയങ്ങളും പാരിസ്-ഇറാന്‍ ഉടമ്പടി പോലുള്ള അന്താരാഷ്ട്ര കരാറുകളില്‍നിന്ന് ഏകപക്ഷീയമായി പിന്മാറ്റം പ്രഖ്യാപിച്ചതും ചരിത്രപരമായ അബദ്ധങ്ങളാണ്. വോട്ടിനു വിലയില്ലെന്നും തെരഞ്ഞെടുപ്പുകള്‍ക്ക് പ്രസക്തിയില്ലെന്നും ചിന്തിക്കുന്ന യുവത്വത്തിന്റെ ധാരണകള്‍ രണ്ടുവര്‍ഷം കൊണ്ട് മാറിയിട്ടുണ്ടാകും. പ്രസിഡന്റിന്റെ ഉത്തരവുകള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ വൈറ്റ്ഹൗസിലുണ്ടെന്ന് എന്നതുകൊണ്ടുമാത്രം എല്ലാം ശരിയാകുമെന്ന വിശ്വാസമില്ലെന്നും ഇത് ജനാധിപത്യ രീതിയല്ലെന്നും ഒബാമ ഓര്‍മപ്പെടുത്തി.

അതിനിടെ, ഒബാമയുടെ പ്രസംഗത്തിന് മറുപടിയായി ട്രംപ് രംഗത്തുവന്നു. ''അദ്ദേഹത്തിന്റെ പ്രസംഗം കേട്ടു. എന്നാല്‍, കുറച്ചു കഴിഞ്ഞപ്പോഴേക്കും ഞാന്‍ ഉറക്കത്തിലേക്കു വഴുതി. ഉറങ്ങാന്‍ ഒബാമയുടെ പ്രസംഗം ഉത്തമമാണ്'' എന്നായിരുന്നു ട്രംപിന്റെ പരിഹാസം നിറഞ്ഞ മറുപടി.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)