ഒഎന്‍വി സാഹിത്യ പുരസ്‌കാരം എംടി വാസുദേവന്‍ നായര്‍ക്ക്

ONV Kurup,MT Vasudevan Nair

തിരുവനന്തപുരം: ഇത്തവണത്ത ഒഎന്‍വി സാഹിത്യ പുരസ്‌കാരം എംടി വാസുദേവന്‍നായര്‍ക്ക്. സാഹിത്യ ലോകത്തെ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം. ഭാഷയെയും സാഹിത്യത്തെയും സംസ്‌കാരത്തെയും നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതില്‍ എംടി വഹിച്ചത് മഹത്വപൂര്‍ണമായ പങ്കാണെന്ന് ജൂറി വിലയിരുത്തി.

3 ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. യുവസാഹിത്യ പ്രതിഭയ്ക്കുള്ള ഒഎന്‍വി പുരസ്‌കാരം അനൂജ അകത്തൂട്ടിന്റെ അമ്മ ഉറങ്ങുന്നില്ല എന്ന കാവ്യ കൃതി നേടി.

50,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒഎന്‍വിയുടെ ജന്മദിനമായ മെയ് 27ന് തിരുവനന്തപുരത്ത് വച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ ഭാരവാഹികളായ അടൂര്‍ ഗോപാലകൃഷ്ണന്‍, പ്രഭാവര്‍മ്മ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)