ആണവായുധം ഉപേക്ഷിക്കണമെന്ന് യുഎസ്: ഇനിയും വാ തുറന്നാല്‍ ഉച്ചകോടി ഉപേക്ഷിക്കുമെന്ന് ഉത്തരകൊറിയ

kim jong un,donald trump


പ്യോംഗ്യാംഗ്: ആണവായുധം ഉപേക്ഷിക്കാന്‍ അമേരിക്ക ശാഠ്യം പിടിച്ചാല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഉച്ചകോടി ഉപേക്ഷിക്കേണ്ടിവരുമെന്ന് ഉത്തരകൊറിയ. യുഎസ് ഗുഢലക്ഷ്യത്തോടെ വീണ്ടും പ്രസ്താവന പുറപ്പെടുവിക്കുകയാണെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യ സഹമന്ത്രി പറഞ്ഞു. ആണവനിരായുധീകരണത്തില്‍ ലിബിയ മാതൃക പിന്തുടരണമെന്ന യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ പ്രസ്താവനയാണ് ഉത്തരകൊറിയയെ ചൊടിപ്പിച്ചത്.

ഉച്ചകോടിയിലേക്ക് അടുക്കുന്തോറും യുഎസ് തങ്ങളെ പ്രകോപിപ്പിക്കുകയും അബദ്ധപ്രസ്താവനകളിലൂടെ മുഖത്തു തുപ്പുകയുമാണെന്ന് ഉത്തരകൊറിയന്‍ നേ താവ് കിം ജോംഗ് ഉന്‍ പറഞ്ഞു. വലിയ പ്രതീക്ഷയാണ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയ പുലര്‍ത്തുന്നത്. എന്നാല്‍ ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന് യുഎസ് ഏകപക്ഷീയമായി വാശിപിടിച്ചാല്‍ ഉച്ചകോടിയുമായി സഹകരിക്കാന്‍ താല്‍പര്യമില്ലെന്നും ഉന്‍ പ്രസ്താവനയില്‍ പറഞ്ഞു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)