ഗര്‍ഭിണിയായ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന് സ്യൂട്ട്‌കേസിലാക്കി ഒളിപ്പിച്ചു; അയല്‍ക്കാരായ ദമ്പതികള്‍ അറസ്റ്റില്‍

India,Crime,death

നോയിഡ: ഗര്‍ഭിണിയായ യുവതിയെ കൊന്ന് പെട്ടിയില്‍ ഒളിപ്പിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഗാസിയാബാദ് സ്വദേശിയായ മാലയെയാണ് അയല്‍ക്കാരായ ദമ്പതികള്‍ കൊലപ്പെടുത്തിയശേഷം സ്യൂട്ട്‌കേസിലാക്കി ഒളിപ്പിച്ചത്.
ഗര്‍ഭിണിയായ യുവതിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സൗരഭ് ദിവാകര്‍, ഭാര്യ റിതു, എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.


കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് മാല വിവാഹിതയായത്. അയല്‍വാസിയായ റിതു കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോള്‍ തന്റെ ആഭരണങ്ങളും വസ്ത്രങ്ങളും മാല റിതുവിന് കാണിച്ചുകൊടുത്തിരുന്നു.

ഇത് കൈക്കലാക്കാന്‍ റിതു തീരുമാനിക്കുകയും ഭര്‍ത്താവിന്റെ സഹായത്തോടെ മാലയെ കൊല്ലാന്‍ പദ്ധതിയിടുകയുമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മാലയുടെ ഭര്‍ത്താവ് ജോലിയ്ക്ക് പോയ സമയത്ത് വീട്ടിലേക്ക് റിതുവും ഭര്‍ത്താവുമെത്തുകയും മാലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

കൊലയ്ക്ക് ശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി യുവതിയുടെ ആഭരണങ്ങളും മൊബൈല്‍ഫോണും തട്ടിയെടുത്ത് ദമ്പതികള്‍ കടന്നുകളയുകയായിരുന്നു.

ഭര്‍ത്താവ് ശിവം തിരികെയെത്തിയപ്പോള്‍ മാലയെ കാണാത്തിനെ തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനിടെ ദമ്പതികളെ കാണാനില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ഇതിനിടെ, യുവതിയുടെ മൃതദേഹം ഇന്ദ്രപുരം പ്രദേശത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മാലയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളെ കണ്ടെത്തിയത്. കൊലപാതകം, മോഷണം, ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തല്‍, എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)