ജിംനേഷ്യം തുടങ്ങാന്‍ പണം നല്‍കിയില്ല, അച്ഛനില്‍ നിന്നും പണം തട്ടാന്‍ ബിടെക് വിദ്യാര്‍ത്ഥിയുടെ 'സാഹസം'! ഒടുവില്‍ അറസ്റ്റ്

Noida BTech student ,stages robbery,steals father's ,Rs 4 lakh to, finance gym

നോയിഡ: സ്വന്തം പിതാവില്‍ നിന്നും പണം തട്ടാന്‍ പദ്ധതിയിട്ട് നടപ്പിലാക്കിയ ബിടെക് വിദ്യാര്‍ത്ഥി അറസ്റ്റില്‍. ജിംനേഷ്യം തുടങ്ങാന്‍ പണം ചോദിച്ചിട്ട് നല്‍കാത്തതിനെത്തുടര്‍ന്നാണ് കവര്‍ച്ച നടത്താനുള്ള തീരുമാനത്തിലെത്തിയത്. നോയിഡയിലെ ബിഷന്‍പുര്‍ സ്വദേശിയാ ശിവംമവിയാണ് അറസ്റ്റിലായത്.

സെപ്തംബര്‍ എട്ടിന് ആയുധ ധാരികളായ ഏഴംഗ സംഘം തന്നെ ആക്രമിക്കുകയും നാല് ലക്ഷം രൂപ തട്ടിയെടുത്ത് കാറും തട്ടിയെടുത്തെന്നും ശിവം പോലീസിന് പരാതി നല്‍കി. സംഭവം നടന്നുവെന്ന് പരാതിയില്‍ പറയുന്ന സ്ഥലത്തിന് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ കാറ് കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ലോനിയില്‍ നിന്ന് അമ്മാന്റെ കയ്യിലുള്ള പണം വാങ്ങി തിരിച്ചുവരുന്ന വഴി കവര്‍ച്ച നടന്നുവെന്നായിരുന്ന പരാതി.

പോലീസ് നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ച നടന്നിട്ടില്ലെന്നും നല് ലക്ഷം രൂപ സുഹൃത്തുക്കള്‍ക്ക് കൈമാറിയതാണെന്നും കണ്ടെത്തി. ചിലര്‍ ശിവത്തിനെതിരെ മൊഴി നല്‍കുകയും ചെയ്തതോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കവര്‍ച്ച ചെയ്‌തെന്ന് പറഞ്ഞ പണവും പൊലീസ് കണ്ടെത്തി. കവര്‍ച്ചാ നാടകത്തെ പറ്റി സുഹൃത്തുക്കള്‍ക്ക് അറിവുണ്ടായിരുന്നില്ല. ചിട്ടി പിടിച്ച തുകയാണ് കൈമാറിയതെന്നായിരുന്നു ശിവം അവരെ ധരിപ്പിച്ചിരുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)